വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ
വരാപ്പുഴ അതിരൂപതയ്ക്ക്
അഭിമാനത്തിന്റെ
നിമിഷങ്ങൾ.
കൊച്ചി : മെയ് ദിനത്തില്‍ ( 01.05.23 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 7 വൈദിക വിദ്യാർത്ഥികൾ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വെച്ച് നടന്ന ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ച അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനൽകിയത്. ചാൻസലർ ഫാ. എബിജിൻ അറക്കൽ, സെമിനാരി റെക്ടർമാരായ ഫാ. ജോബ്‌വാഴക്കൂട്ടത്തില്‍, ഫാ. ജോസി കോച്ചാപ്പിള്ളി, ഫാ.സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, കൂടാതെ മറ്റു വൈദീകരും ദിവ്യബലിക്ക് സഹകാർമികത്വം വഹിച്ചു. 7 വൈദിക വിദ്യാർഥികളുടെയും ഇടവകയിൽ നിന്നുള്ള വികാരിയച്ചന്മാരാണ് പൗരോഹിത്യ വസ്ത്രം അവരെ ധരിപ്പിച്ചത്. വൈദിക വിദ്യാർത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും ദിവ്യബലിയിൽ പങ്കെടുക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.