മണിപ്പൂരിലേക്ക് വസ്ത്രശേഖരണം : വരാപ്പുഴ അതിരൂപത തല ഉദ്ഘാടനം നടത്തി.
മണിപ്പൂരിലേക്ക് വസ്ത്രശേഖരണം :
വരാപ്പുഴ അതിരൂപത തല
ഉദ്ഘാടനം നടത്തി.
കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ കലാപംമൂലം ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ വസ്ത്രങ്ങൾ ശേഖരിക്കുന്ന തിന്റെ ഉദ്ഘാനം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിച്ചു. അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷനായിരുന്നു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി.
കെഎൽസിഎ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, അതിരൂപത ട്രഷറർ എൻ.ജെ. പൗലോസ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, അതിരൂപത വൈസ് പ്രസിഡന്റുമാരായ റോയ് ഡി കൂഞ്ഞ, ബാബു ആന്റണി, അതിരൂപത സെക്രട്ടറി സിബി ജോയ്, എക്സിക്യുട്ടീവ് അംഗം ജെജെ കുറ്റിക്കാട്ട് തൈക്കൂടം മേഖല സെക്രട്ടറി ഷാജി കാട്ടിത്തറ, തൃപ്പൂണിത്തുറ യൂണിറ്റ് കെഎൽസിഎ വൈസ് പ്രസിഡന്റ് സീലിയ ഫെലിക്സ്, ഇടവക സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി ബെലിൻ ഫ്രാൻസീസ് കോഡിനേറ്റർ ജാൻസി അലക്സാണ്ടർ, റോജൻ ചന്ദനപ്പറമ്പിൽ എന്നിവർ സംബന്ധിച്ചു. അതിരൂപതയുടെ എല്ലാ കെഎൽസിഎ യൂണിറ്റുകളിൽ നിന്നും ലഭിക്കുന്ന വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ശേഖരിച്ച് മണിപ്പൂരിന്റെ അയൽപ്രദേശത്തുളള വൈദികരുടെ സ്ഥാപനത്തിൽ എത്തിച്ചു നൽകുകയും അവിടെനിന്ന് മണിപ്പൂരിലെ ആവശ്യക്കാർക്ക് നൽകുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.