ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 92ാം സ്മരണാഘോഷ കമ്മറ്റി രൂപീകരിച്ചു
ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 92ാം
സ്മരണാഘോഷ കമ്മറ്റി രൂപീകരിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ മരട് മൂത്തേടം വിശുദ്ധ മേരി മഗ്ദലെൻ ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ്ജ് വാകയിലച്ചന്റെ 92ാം സ്മരണാഘോഷ ഒരുക്കങ്ങൾക്ക് മുന്നോടിയായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ രക്ഷാധികാരിയായിട്ടുള്ള ആഘോഷകമ്മറ്റിയിൽ ഇടവക വികാരി ഫാ.ഷൈജു തോപ്പിൽ ചെയർമാനും ശ്രീ. സുജിത്ത് ജോസ് ഇലഞ്ഞി മിറ്റം ജനറൽ കൺവീനറും ആയിട്ടുള്ള വിപുലമായ ആഘോഷകമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത് .നവമ്പർ 3,4 തിയതികളിലാണ് ആഘോഷങ്ങൾ നടക്കുന്നത് .നവബർ 4 ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യ കാർമ്മികത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിയിലും , ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യയിലും നാടിന്റെ നാനാ പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ എത്തിചേരാറുണ്ട് ഈ വർഷവും വിപുലമായ ഒരുക്കങ്ങൾ ആരംഭിക്കുകയാണെന്ന് വൈസ് ചെയർമാൻ മാരായ ഫാ. എബിൻ ഡ്യൂറോം ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ് സിസ്റ്റർ ജെസീന്ത CTC , സാംസൺ കളത്തി പറമ്പിൽ ഫിനാൻസ് കൺവീനർ ജെസ്റ്റിൻ നെടും പറമ്പിൽ , പബ്ലിസിറ്റി കൺവീനർ ജിൻസൺ പീറ്റർ വേട്ടാ പറമ്പിൽ എന്നിവർ അറിയിച്ചു ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷ മുതൽ ആരംഭിച്ച ലഹരിക്ക് എതിരെയുള്ള വിളബര റാലിയും മാരത്തോൺ 10 k 5 K സെക്കന്റ് എഡിഷനും ക്വിസ് മത്സരങ്ങളും ഉണ്ടായിരിക്കും എന്ന് പ്രോഗ്രാം കൺവീനർ ആൻ സലാം നടുവില വീട്ടിലും അറിയിച്ചു.