ലത്തീൻ സമൂഹത്തോട് സർക്കാർ കാണിക്കുന്ന നിരന്തരമായ അവഗണനയ്ക്കെതിരെ മനുഷ്യ ചങ്ങല
ലത്തീൻ സമൂഹത്തോട് സർക്കാർ
കാണിക്കുന്ന നിരന്തരമായ
അവഗണനയ്ക്കെതിരെ
മനുഷ്യ ചങ്ങല.
കൊച്ചി : എടവനക്കാട് സെന്റ് .അംബ്രോസ് ദേവാലയത്തിൽ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ലത്തീൻ സമുദായത്തോട് സർക്കാർ കാണിക്കുന്ന നിരന്തരമായ അവഗണനയ്ക്ക് എതിരെ പ്രതിഷേധിച്ചുകൊണ്ട് വിശ്വാസ സമൂഹം ഒന്നടങ്കം സംസ്ഥാനപാതയിൽ പ്രതിഷേധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. വികാരി Fr. പോൾ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. സഹ വികാരി Fr. സിബിൻ ജോസി നെല്ലിശ്ശേരി ചങ്ങലയ്ക്ക് മുന്നിൽ നിന്നുകൊണ്ട് നേതൃത്വം നൽകി. KLCA സംസ്ഥാന പ്രസിഡൻറ് അഡ്വ.ഷെറി ജെ.തോമസ് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സമിതി പ്രസിഡൻറ് ശ്രീ വിൽസൺ താന്നിപ്പിള്ളി നന്ദി അറിയിച്ചു. അവഗണനയുടെ നിലയില്ലാ കടലിൽ മുങ്ങിത്താഴുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി മുതലപ്പൊഴിയിലെ അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ലത്തീൻ കത്തോലിക്കാ സമുദായത്തോടുള്ള സർക്കാരിന്റെ അനാസ്ഥയ്ക്കും അവഗണനയ്ക്കും എതിരെ പ്രതികരിച്ചതിന്റെ പേരിൽ തിരുവനന്തപുരം അതിരൂപത വികാരി ജെനറൽ മോൺ. യൂജീൻ പെരേര അച്ഛനും മറ്റുള്ളവർക്കും എതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സെന്റ് അ ബ്രോസ് ഇടവക ദൈവാലയത്തിലെ വിശ്വാസികൾ ഒന്നടങ്കം അണിചേർന്നു മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധിച്ചു.സെൻറ് അംബ്രോസ് ഇടവകയിലെ കേന്ദ്രസമിതി KCYM, പാരിഷ് കൗൺസിൽ ,കൈകാരന്മാർ ,KLCA, അംബ്രോസിയൻ ചാരിറ്റീസ്, CSS, മതബോധന വിഭാഗം, KLM എന്നീ സംഘടനകളുടെ സഹകരണവും ഉണ്ടായിരുന്നു.