അജപാലന ശുശ്രൂഷ സമിതി സംഗമം സംഘടിപ്പിച്ചു
അജപാലന ശുശ്രൂഷ സമിതി സംഗമം സംഘടിപ്പിച്ചു.
കൊച്ചി:വരാപ്പുഴ അതിരൂപത അജപാലന ശുശ്രൂഷ സമിതി അംഗങ്ങളുടെ സംഗമം വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞി മിറ്റം ഉദ്ഘാടനം ചെയ്തു.
എറണാകുളം പാപ്പാളി ഹാളിൽ ചേർന്ന സംഗമത്തിന് അതിരൂപത ബി.സി.സി. ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷനായിരുന്നു. അജപാലന ശുശ്രൂഷ അതിരൂപത കോഡിനേറ്റർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ, മതബോധന കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ് പ്രൊമോട്ടർ സിബി ജോയ്, എന്നിവർ പ്രസംഗിച്ചു. എളമക്കര ലൂർദ്ദ് മാതാ ഇടവക വികാരി ഫാ.ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ക്ലാസ് നയിച്ചു. അതിരൂപതയുടെ വിവിധ ഭാഗങ്ങളിനിന്നും ആയിരത്തി അഞ്ഞൂറോളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.