ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.
ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.
കൊച്ചി : കേരളത്തിലെ പഴയകാലപ്രമുഖ നാടക നടനും സിനിമാനടനുമായിരുന്ന ശ്രീ .മരട് ജോസഫിന്റെ നിര്യാണത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ അനുശോചനം അറിയിച്ചു. കാലത്തിനതീതമായ സ്മരണകൾ ഉണർത്തുന്ന കഥാപാത്രങ്ങളിലൂടെ നാടകവേദിയിലും സിനിമാ മേഖലയിലും തിളങ്ങി നിന്ന ഒരു അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ശ്രീ മരട് ജോസഫ് എന്ന് ആർച്ച് ബിഷപ് അറിയിച്ചു. കാലം മായിക്കാത്ത കഥാപാത്രങ്ങളെ കലാ കൈരളിക്ക് സംഭാവന ചെയ്ത ആ വലിയ കലാകാരന്റെ മരണം ഒരു വലിയ നഷ്ടം തന്നെയാണ്. വരാപ്പുഴ അതിരൂപതയുടെ പുത്രനായ അദ്ദേഹത്തിൻറെ നിര്യാണത്തിൽ കുടുംബാംഗങ്ങളോടുള്ള അഗാധമായ അനുശോചനവും മെത്രാപ്പോലീത്ത രേഖപ്പെടുത്തി.