കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആൽബെർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ലഭിച്ചു
കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആൽബെർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
മാനേജ്മെൻറ് ലഭിച്ചു.
എറണാകുളം: ജില്ലയിലെ മികച്ച ഉപഭോക്ത സ്ഥാപനത്തിന് (ഉന്നത വിദ്യാഭ്യാസ സ്ഥാപന കാറ്റഗറി) കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ. ടി. ഐ. കൗൺസിലും സംയുക്തമായി ഏർപ്പെടുത്തിയ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻറണി രാജുവിൽ നിന്ന് കോളേജിന്റെ ചെയർമാൻ ഫാ. ഡോ. ആൻറണി തോപ്പിലും ഡീൻ ഡോ. ജിയോ ജോസ് ഫെർണാണ്ടസും ചേർന്ന് ഏറ്റുവാങ്ങി. എറണാകുളം എം. എൽ. എ. ശ്രീ. റ്റി. ജെ. വിനോദും തൃപ്പൂണിത്തറ എം. എൽ. എ. ശ്രീ. കെ ബാബുവും പൊന്നാട അണിയിച്ച് ആദരിച്ചു. സെൻറ് ആൽബർട്ട്സ് കോളേജിന്റെ മാനേജ്മെൻറ് വിഭാഗമാണ് ആൽബെർഷ്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്.