വരാപ്പുഴ അതിരൂപത BCC കൂനമ്മാവ് ഏഴാം ഫൊറോനയുടെ അഗാപ്പേ സംഗമം നടത്തി
വരാപ്പുഴ അതിരൂപത BCC കൂനമ്മാവ് ഏഴാം ഫൊറോനയുടെ അഗാപ്പേ സംഗമം നടത്തി.
കൊച്ചി : വരാപ്പുഴ അതിരൂപത BCC കൂനമ്മാവ് ഏഴാം ഫൊറോനയുടെ അഗാപ്പേ സംഗമം തുണ്ടത്തുംകടവ് ഉണ്ണി മിശിഹാ പള്ളി അങ്കണത്തിൽ വച്ച് നടത്തി. കൂനമ്മാവ് ഫൊറോനാ ഡയറക്ടർ റവ ഫാ സെബാസ്റ്റ്യൻ ഒളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത ചാൻസിലർ റവ, ഫാ എബിജിൻ അറക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ, എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും, സമൂഹത്തിന് നന്മ ചെയ്യുന്നവർ ആയിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടതെന്നും, സമദൂരമാണ് സഭയുടെ നിലപാടെന്നും ക്ലാസ്സെടുത്ത വരാപ്പുഴ അതിരൂപത BCC ഡയറക്ടർ റവ ഫാ. യേശുദാസ് പഴമ്പിള്ളി അറിയിച്ചു. വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ റവ ഫാ. ജിജു ക്ലീറ്റസ് തീയാടി അതി രൂപത കോർഡിനേറ്റർ മാരായ ജോബി തോമസ, മാത്യു ലിങ്കൻ റോയ്, ബൈജു ആന്റണി, മോബിൻ മാനുവൽ, എന്നിവർ പ്രസംഗിച്ചു, ഫൊറോനാ ലീഡർ, ഹെൻട്രി ജോസഫ് സ്വാഗതവും തുണ്ടത്തൻകടവ് ഉണ്ണിമിശിഹാ പള്ളി കേന്ദ്ര സമിതി ലീഡർ ജോസഫ് പിജി നന്ദി പറഞ്ഞു. റാങ്ക് ജേതാക്കളെ ആദരിച്ചു. സ്വാഗതസംഘം ഭാരവാഹികളായ ജോസഫ് പി ജി, രാജു മുക്കത്ത്, സിസ്റ്റർ നീതി, സെബാസ്റ്റ്യൻ പി എസ്, സിജു ആന്റണി, യേശുദാസ്, ബിജു മുല്ലൂർ, ഫൊറോനാ ഭാരവാഹികളായ ഹെൻട്രി ജോസഫ്, ജുബിൻ ജൂട്സൺ, സെബാസ്റ്റ്യൻ പി എസ്, ബിജു മുല്ലൂർ, ജിജി ബെന്നി, സനോജ് തോമസ്, നീതു അനീഷ്, എന്നി ഫൊറോന ഭാരവാഹികൾ ആൻസൺ ആലപ്പാട്ട്, തുണ്ടത്തും കടവ് ഉണ്ണി മിശിഹാ പള്ളി കേന്ദ്ര സമിതി ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.