മഹാ ജൂബിലി പ്രഭയിൽ വൈദിക-സന്യസ്ത സംഗമം
മഹാജൂബിലി പ്രഭയിൽ വൈദിക-സന്യസ്ത സംഗമം
കൊച്ചി : വല്ലാർപാടം ദേവാലയത്തിന്റേയും തിരുച്ചിത്ര സ്ഥാപനത്തിന്റേയും അഞ്ഞൂറാം വാർഷികമാഘോഷിക്കുന്ന മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
വല്ലാർപാടം ബസിലിക്കയിൽ മുൻകാലങ്ങളിൽ സേവനം ചെയ്ത വൈദികരും, അവരോടൊപ്പം, ഇടവകാംഗങ്ങളായ വൈദികരും സന്യസ്തരും ഒത്തുചേർന്നു. ചരിത്ര പ്രസിദ്ധമായ വല്ലാർപാട പള്ളിയുടെ ദിവ്യൾത്താരയിൽ അവർ കൃതജ്ഞതാ ദിവ്യബലിയർപ്പിച്ചു. ഫാ. ഫിലിപ്പ്തൈപ്പറമ്പിൽ മുഖ്യ കാർമ്മികനായിരുന്നു. ഫാ. ലിജോ ഓടത്തക്കൽ വചന പ്രഘോഷണം നടത്തി. തുടർന്ന് റാൻസം പാരിഷ് ഹാളിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ വൈദികരും സന്യസ്തരും വല്ലാർപാടം ഇടവകയുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങൾ വിശ്വാസ സമൂഹവുമായി പങ്കുവെച്ചത് ജൂബിലി ആഘോഷ പരിപാടികളിൽ വേറിട്ടൊരു അനുഭവമായി മാറി. ഇടവകാംഗങ്ങളോടൊപ്പം വൈദികരും തുടർന്നുള്ള കലാപരിപാടികളിൽ പങ്കു ചേർന്നു.
ചടങ്ങുകൾക്ക് മുന്നോടിയായി സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ വൈദികർക്കും സിസ്റ്റേഴ്സിനും റെക്ടർ റവ.ഡോ. ആന്റണി വാലുങ്കലിന്റെയും, ജനറൽ കൺവീനർ പീറ്റർ കൊറയയുടേയും വിവിധ ആഘോഷ കമ്മിറ്റിയംഗങ്ങളുടേയും നേതൃത്വത്തിൽ ദേവാലയ അങ്കണത്തിൽ സ്വീകരണം നല്കി.