വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30)
വല്ലാര്‍പാടം ബസിലിക്കയില്‍ എക്‌സിബിഷന്‍ ആരംഭിച്ചു. (മെയ് 12-30)
കൊച്ചി : മഹാജൂബിലിയോടും പരിശുദ്ധാത്മാവിന്റെ തിരുനാളിനോടും അനുബന്ധിച്ച് വല്ലാര്‍പാടം ബസിലിക്കയിലെ ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഭ്രൂണഹത്യക്കെതിരെയും സമൂഹത്തിലെ പല തിന്മകള്‍ക്കെതിരെയും എക്‌സിബിഷന്‍ ആരംഭിച്ചു. മെയ് 12 ഞായറാഴ്ച ഉദ്ഘാടനം ചെയ്ത ProLife എക്‌സിബിഷന്‍’ I choose life’ ഈ മാസം (മെയ്) അവസാനം വരെ ബസിലിക്കയില്‍ തുടരും. നിയുക്ത സഹായമെത്രന്‍ റൈറ്റ്.റവ.ഡോ.ആന്റണി വാലുങ്കല്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ.പോള്‍സണ്‍ സിമേന്തി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ദമ്പതികള്‍ക്കുള്ള സെമിനാര്‍ ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസ്, ബ്ര.മാര്‍ട്ടിന്‍ ന്യൂനെസ്സ് എന്നിവര്‍ നയിച്ചു.