സ്ഥാനീക ചിഹ്ന പ്രകാശന കർമ്മം നടത്തി.
സ്ഥാനീക ചിഹ്ന പ്രകാശന കർമ്മം നടത്തി.
കൊച്ചി : വരാപ്പുഴ അതിരൂപതയുടെ നിയുക്ത മെത്രാനായ മോൺ. ആൻ്റണി വാലുങ്കിലിന്റെ സ്ഥാനീക ചിഹ്നത്തിന്റെ പ്രകാശന കർമ്മം അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ നിർവഹിച്ചു. വരാപ്പുഴ മെത്രാ സനമന്ദിരത്തിൽ വച്ച് നടത്തപ്പെട്ട പൊതുയോഗത്തിൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്. മെത്രാഭിഷേക കർമ്മങ്ങളുടെ കമ്മിറ്റി ചെയർമാൻമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ .എബിജിൻ അറക്കൽ,ജനറൽ കൺവീനർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.