പ്രാർത്ഥന ആശംസകൾ
പ്രാർത്ഥന ആശംസകൾ
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയുടെ സെക്രട്ടറിയും അതിരൂപത കോടതിയുടെ ഡിഫൻഡർ ഓഫ് ബോണ്ടും ആയി റവ. ഫാ. സ്മിജോ ജോർജ് കളത്തിപ്പറമ്പിൽ ചാർജ് എടുത്തു. ചേന്നൂർ സെന്റ് ആന്റണീസ് ഇടവകാംഗമായ ഫാ. സ്മിജോ കാനോൻ നിയമത്തിൽ ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
വരാപ്പുഴ അതിരൂപത ട്രൈബ്യൂണലിന്‍റെ ജഡ്ജ് ആയി റവ. ഫാ. ഷൈൻ ജോസ് ചിലങ്ങര ചാർജെടുത്തു. റോമിലെ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ അദ്ദേഹം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. അതിരൂപത കോടതിയുടെ ഡിഫൻഡർ ഓഫ് ബോണ്ട് ആയി സേവനം ചെയ്ത് വരുകയായിരുന്നു.
അതിരൂപത കോടതിയുടെ ഡിഫൻഡർ ഓഫ് ബോണ്ട് ആയി റവ. സിസ്റ്റർ എലിസബത്ത് ടി. എഫ് O. Carm ചാർജെടുത്തു. ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനോൻ നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സിസ്റ്റർ എലിസബത്ത് ടി. എഫ്. O. Carm അതിരൂപതയിൽ എക്ളേസിയാസ്റ്റിക്കൽ ഓഫീസിൽ
പ്രത്യേകിച്ച് അതിരൂപത കോടതിയിൽ നിയമിതയാകുന്ന ആദ്യത്തെ സന്യാസിനിയാണ്. ഇവർ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലകൾ ഏറ്റെടുത്തു.