ജീസസ് ഫ്രെറ്റേണിറ്റി ഡേ ആഘോഷിച്ചു
ജീസസ് ഫ്രെറ്റേണിറ്റി ഡേ ആഘോഷിച്ചു
കൊച്ചി : വരാപ്പുഴ അതിരൂപത ജീസസ് ഫ്രെറ്റേണിറ്റിയുടെ ആഭിമുഖ്യത്തിൽ തടവറ പ്രേക്ഷിത സംഗമം നടത്തി. തടവറ പ്രേക്ഷിതത്വ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ മാക്സിമില്യൻ കോൾബെയുടെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി തടവറ പ്രേക്ഷിത പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമേകിയ ആറു പേരെ വരാപ്പുഴ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ജോസഫ് കളത്തിപറമ്പിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. തടവറയിൽ കഴിയുന്ന മക്കൾക്ക് സാന്ത്വനവും ഒറ്റപ്പെടലുകളിൽ ആശ്വാസവുമേകുന്ന ജീസസ് ഫ്രെറ്റേണിറ്റി പ്രവർത്തനങ്ങളെ ആർച്ച്ബിഷപ്പ് മുക്തകണ്ഠം പ്രശംസിച്ചു. യോഗത്തിൽ ജീസസ് ഫ്രെറ്റേണിറ്റി ഡയറക്ടർ ഫാ. മനോജ് വടക്കേടത്ത്, അതിരൂപത ഡയറക്ടർ ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിൽ, വെൽഫയർ ഓഫീസർ ശ്രീ തോമസ് ഓ. ജെ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ നൂറോളം തടവറ പ്രേക്ഷിത പ്രവർത്തകർപങ്കെടുത്തു.