മിസ് സൗത്ത് ഇന്ത്യ 2024 കിരീടം കേരളത്തിന്റെ സിന്ദ പടമാടന്‍ കരസ്ഥമാക്കി

 മിസ് സൗത്ത് ഇന്ത്യ 2024 കിരീടം കേരളത്തിന്റെ സിന്ദ പടമാടന്‍ കരസ്ഥമാക്കി

മിസ് സൗത്ത് ഇന്ത്യ 2024 കിരീടം കേരളത്തിന്റെ സിന്ദ പടമാടന്‍ കരസ്ഥമാക്കി.

കൊച്ചി : അല്‍കാസര്‍ വാച്ചസ് ഡിക്യു സോപ്പ് എന്നിവയുടെ സംയുക്ത സംരംഭത്തില്‍ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച 22-ാമത് മിസ് സൗത്ത് ഇന്ത്യ 2024 കിരീടം കേരളത്തില്‍ നിന്നുള്ള സിന്ദ പടമാടന് സ്വന്തം. ഓഗസ്റ്റ് 13-ന് കോയമ്പത്തൂരിലെ ലെ മെറിഡിയനില്‍ നടന്ന മിസ് സൗത്ത് ഇന്ത്യ 2024 മത്സരത്തിലാണ് ഇവര്‍ വിജയികളായത്. കേരളത്തില്‍ നിന്നുള്ള ഹര്‍ഷ ഹരിദാസ് ഫസ്റ്റ് റണ്ണറപ്പും തമിഴ്‌നാടിന്റെ അനു സിംഗ് സെക്കന്‍ഡ് റണ്ണറപ്പുമായി. വിജയിയെ മുന്‍ മിസ് സൗത്ത് ഇന്ത്യ വിജയി ഹര്‍ഷ ശ്രീകാന്തും ഫസ്റ്റ് റണ്ണറപ്പിനെ ഡോ. ലീമ റോസ് മാര്‍ട്ടിനും സെക്കന്റ് റണ്ണര്‍ അപ്പിനെ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ജെബിത അജിത്തും സുവര്‍ണ്ണകിരീടങ്ങളണിയിച്ചു. മിസ് സൗത്ത് ഇന്ത്യ സ്ഥാപകനും പെഗാസസ് ചെയര്‍മാനുമായ അജിത് രവി പെഗാസസിന്റെ അധ്യക്ഷതയിലാണ് ഫലപ്രഖ്യാപനവും കിരീടധാരണവും നടന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നിരവധി അപേക്ഷകരില്‍ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 14 മത്സരാര്‍ത്ഥികളാണ് മിസ് സൗത്ത് ഇന്ത്യ 2024 മത്സരത്തില്‍ അണിനിരന്നത്. എറണാകുളം സെന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രല്‍ ഇടവക കിം പടമാടന്റെയും ആശയുടെയും മകളാണ് സിന്ദ പടമാടന്‍. സെന്റ് തെരേസാസ് കോളേജില്‍ എം എസ്സി സുവോളജി ഒന്നാം വര്‍ഷവിദ്യാര്‍ഥിനിയാണ് സിന്ദ.

 

admin

Leave a Reply

Your email address will not be published. Required fields are marked *