വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ച് ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ.

കൊച്ചി : കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോക്ടർമാരും ഡി.എൻ.ബി. റസിഡൻസും പ്രതിഷേധ സംഗമം നടത്തി. ലൂർദ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട്  ഡോക്ടർ സന്തോഷ് ജോൺ എബ്രഹാം പ്രധിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രധിഷേധ ജ്വാല തെളിച്ചു. കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കുനേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുവാൻ ഗവൺമെന്റുകളുടെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൂർദ് ഹോസ്പിറ്റൽ നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ, അസ്ഥി രോഗ വിഭാഗം മേധാവി ഡോ. ജോൺ തയ്യിൽ ജോൺ , ഫാമിലി മെഡിസിൻ മേധാവി ഡോക്ടർ രശ്മി എസ് കൈമൾ എന്നിവർ പ്രസംഗിച്ചു. ഡിഎൻബി ഡോക്ടർമാരായ ഡോ. ജിതിൻ, ഡോ. സോനു, ഡോ. ആനന്ദ്, ഡോ.ഫർസാന എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റുമാർ,ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *