പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കർമ്മം നിർവഹിച്ചു
പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത ബിസിസിയുടെ ഏറ്റവും പുതിയ നന്മ പ്രവർത്തനമായ പാലിയേറ്റീവ് കെയർ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കർമ്മം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തി പറമ്പിൽ പിതാവ് കൂനമ്മാവ് ഫൊറോനാ പാലിയേറ്റിവ് കെയർ കോഡിനേറ്റർ ശ്രീമതി. ആഗ്നസിന് മെഡിക്കൽ കിറ്റ് നൽകി നിർവഹിച്ചു. ബീസിസി ഡയറക്ടർ റവ. ഫാ.യേശുദാസ് പഴമ്പിള്ളി സ്വാഗതവും AMPC പാലീയേറ്റീവ് കെയർ വൈസ് പ്രസിഡണ്ടും ബിസിസി കോഡിനേറ്ററുമായ ജോബി തോമസ് നന്ദിയും പറഞ്ഞു. ബിസിസി കോർനേറ്റർമാരായ റോയി പാളയത്തിൽ, ബാസ്കിൽ തോമസ്, ബൈജു ആൻറണി, നവീൻ, ബിജു മാതിരപ്പിള്ളി, ജെയിംസ് ജോൺ, ജോൺസൺ, നിക്സൺ വേണാട്ട്, റോബിൻ, ഹെൻട്രി ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകി.