ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു.
ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലിന്റെ നവീകരിച്ച സെമിത്തേരി പള്ളിയുടെ ആശീര്‍വാദകര്‍മ്മം ആഗസ്ത് 21-ാം തിയതി ബുധനാഴ്ച വൈകിട്ട് 5 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. വിന്‍സെന്റ് വാരിയത്ത് വചനപ്രഘോഷണവും, അതിരൂപത വികാരി ജനറല്‍ മാരായ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, മോണ്‍. മാത്യു കല്ലിങ്കല്‍, ഫാ. ലിക്‌സണ്‍ അസ്വേസ്, കത്തീഡ്രല്‍ വികാരി ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍,, ഫാ. ആന്റെണി തോപ്പില്‍, ഫാ. ഫ്രാന്‍സീസ് മരോട്ടിക്കല്‍, ഫാ. ബെന്‍സണ്‍ ആലപ്പാട്ട് , സെക്രട്ടറി ഫാ. സ്മിജോ എന്നിവര്‍ ദിവ്യബലിക്ക് സഹകാര്‍മികരായി.
ദിവ്യബലിക്കുശേഷം സെമിത്തേരി പള്ളിയുടെ പുറകുവശത്ത് നിര്‍മ്മിക്കുന്ന പ്രീ ഫ്യൂണറല്‍ & പോസ്റ്റ് ഫ്യൂണറല്‍ സെറിമണി ഹാളിന്റെ കല്ലിടല്‍ കര്‍മ്മവും പിതാവ് നിര്‍വഹിച്ചു.