സഭാവാര്‍ത്തകള്‍ – 29. 09. 24
സഭാവാര്‍ത്തകള്‍ – 29. 09. 24
വത്തിക്കാൻ വാർത്തകൾ
ശാസ്ത്രം മാനവികവികസനത്തിനു സംഭാവനകള്‍ നല്കുന്നതാകണം : ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാൻ : മനുഷ്യരുടെ ഉന്നമനത്തിനും, സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ശാസ്ത്രലോകത്തിന് ഇനിയും ധാരാളം സംഭാവനകള്‍ നല്‍കുവാന്‍ സാധിക്കട്ടെയെന്നു ആശംസിച്ചുകൊണ്ടാണ് പൊന്തിഫിക്കല്‍ ശാസ്ത്ര വിദ്യാപീഠത്തിലെ സമഗ്ര സമ്മേളനത്തിലെ അംഗങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം കൈമാറിയത്.
നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം നിരവധി നേട്ടങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, അവ ചെലുത്തുന്ന ചില വെല്ലുവിളികളെ മറന്നുപോകരുതെന്നും പാപ്പാ എടുത്തുപറഞ്ഞു. വൈദ്യശാസ്ത്രത്തിലും, ആരോഗ്യപരിപാലനത്തിലും പുതുമകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രകൃതിയെയും, പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ സഹായിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെളിച്ചത്തില്‍ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം പ്രാപ്തമാക്കുന്നതിനും നിര്‍മ്മിതബുദ്ധി ചെലുത്തിയ ആരോഗ്യപരമായ സ്വാധീനവും പാപ്പാ അടിവരയിട്ടു പറഞ്ഞു.
അതിരൂപത വാർത്തകൾ
യൂത്ത് കമ്മിഷന്റെ നേതൃത്വത്തില്‍ അതിരൂപത ജീസസ് യൂത്ത് മിഷന്‍ ഔട്ട്‌റീച് പ്രോഗ്രാം സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപത യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി യൂത്ത് കമ്മിഷന്റെ നേതൃത്വത്തില്‍ അതിരൂപത ജീസസ് യൂത്ത് ഒരുക്കിയ മിഷന്‍ ഔട്ട്‌റീച് പ്രോഗ്രാം *DESTINATION CHRIST*വിജയപുരം രൂപതയിലെ കല്ലാര്‍ സെന്റ് ജൂഡ് ഇടവകയില്‍ വച്ച് സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ തീയതികളില്‍ നടന്നു.വിവിധ ഇടവകകളില്‍ നിന്നായി 12 യുവജനങ്ങള്‍ മിഷന്‍ യാത്രയില്‍ പങ്കുചേര്‍ന്നു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍
ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത് കല്ലാര്‍ വികാരി റവ.ഫാ. ആന്റണി രാജ് കനിശ്ശേരി ആയിരുന്നു .വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി വരാപ്പുഴ അതിരൂപത ജീസസ് യൂത്ത് പ്രമോട്ടര്‍ ഫാ.ആന്റണി ആനന്ദ് മണാളില്‍,ബ്രോഡ്‌വിന്‍ ബെല്ലാര്‍മിന്‍, ഫ്രാന്‍സിസ് ഷെന്‍സന്‍, സിബിന്‍ യേശുദാസന്‍ എന്നിവര്‍നേതൃത്വംനല്‍കി
മതബോധന വിഭാഗം വളപ്പ് ബീച്ച് ശുചീകരണം നടത്തി
കൊച്ചി : രാജ്യാന്തര തീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി
വളപ്പ് നിത്യസഹായ മാതാ മതബോധന വിഭാഗം നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വളപ്പ് ബീച്ച് ശുചീകരണം സംഘടിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.എബിന്‍ വിവേര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനംചെയ്തു. ഹെഡ് മാസ്റ്റര്‍ മൈക്കിള്‍ പി ടി, അസ്സി ഹെഡ് മാസ്റ്റര്‍ ഷാല്‍വിന്‍ മറ്റത്തില്‍, സെക്രട്ടറി സുസ്മി സുര്‍ജിത് എന്നിവര്‍ സംസാരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍
അമ്പതിലധികം കുട്ടികള്‍ പങ്കെടുത്തു.