എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇഎസ് എസ് എസ് )പുരുഷ സംഗമം 2024 നടത്തി.
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ( ഇ എസ് എസ് എസ് ) പുരുഷ സംഗമം 2024 നടത്തി.
കൊച്ചി : വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പുരുഷ സ്വയം സഹായ സംഘങ്ങളുടെ സംഗമം 2024 ലോക പുരുഷദിനത്തിനോടനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ നടത്തി. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ജസ്റ്റിസ് സുനിൽ തോമസ് മുഖ്യ അതിഥി ആയിരുന്നു. വരാപ്പുഴ അതിരൂപതാ വികാരി ജനൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. ടി. ജെ. വിനോദ് എം. എൽ. എ., എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഡോ. ആൻ്റണി സിജൻ മണുവേലിപറമ്പിൽ, അസി. ഡയറക്ടർ ഫാ. റോഷൻ റാഫേൽ നെയ്ശേരി, കൗൺസിലർമാരായ ശ്രീ. മനു ജേക്കബ്ബ് , ശ്രീ. എം. ജെ. അരിസ്റ്റോട്ടിൽ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം ശ്രീ. രാജഗോപാൽ, ശ്രീ. കെ. എം. പോൾ, മെൻ എസ്. എച്ച്. ജി. കോർഡിനേറ്റർ ശ്രീ. ജോസി കൊറ്റിയത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രാവണ്യം പ്രകടിപ്പിച്ച പുരുഷ സന്നദ്ധ സംഘങ്ങളെ ചടങ്ങിൽ ആദരിച്ചു.