ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം : കെആർഎൽസിസി

 ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം : കെആർഎൽസിസി

ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് അതിവേഗം ലഭ്യമാക്കണം: കെആർഎൽസിസി

 

കൊച്ചി  :  മുനമ്പം ഭൂപ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ജുഡീഷൽ കമ്മീഷൻ്റെ പ്രവർത്തനം ഉടനടി ആരംഭിക്കാൻ സാഹചര്യം ഒരുക്കണമെന്ന് കെആർഎൽസിസി സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നു മാസത്തെ കാലാവധിയാണ് കമ്മീഷന് നല്കിയിരിക്കുന്നത്.  മുനമ്പം നിവാസികളുടെ ഭൂമിയിലെ അവകാശം പൂർണ്ണമായും സംരക്ഷിക്കുകയും റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനും കഴിയും വിധം കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ അടിയന്തരമായി സർക്കാർ നിശ്ചയിച്ചു നല്കണമെന്നും  സംവിധാനങ്ങളും സഹായികളെയും നല്കി റിപ്പോർട്ട് നിശ്ചിത തിയ്യതിക്ക് മുൻപായി ലഭ്യമാക്കാൻ സർക്കാർ സൗകര്യമൊരുക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഭൂസംരക്ഷണ സമിതിയുമായി നടത്തിയ ആശയവിനിമയത്തിൽ ഈ കാര്യം സമിതി നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.  കമ്മീഷൻ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ചില പ്രതികരണങ്ങൾ മുനമ്പം നിവാസികളിൽ ആശങ്ക വളർത്തുന്നവയാണ്. സമയം കൂടുതൽ വേണമെന്ന കമ്മിഷൻ്റെ ആവശ്യം അപ്രസക്തമാണ്. സമയ പരിധിയിൽ അന്വേഷണം പൂർത്തിയാക്കാനാണ് കമ്മിഷൻ ശ്രമിക്കേണ്ടത്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മാനവ ശേഷിയും സർക്കാർ ലഭ്യമാക്കണം. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് എന്നിവർ ചൂണ്ടിക്കാട്ടി.

 

admin

Leave a Reply

Your email address will not be published. Required fields are marked *