ലത്തീൻ കത്തോലിക്കാ ദിനാചരണവും കെഎൽസിഎ സമ്പൂർണസമ്മേളനവും : പതാക പ്രയാണം ശനിയാഴ്ച ആരംഭിക്കും. മുനമ്പം വിഷയം സമ്മേളനത്തിൽ അജണ്ടയാകും
ലത്തീൻ കത്തോലിക്കാ ദിനാചരണവും കെഎൽസിഎ സമ്പൂർണസമ്മേളനവും : പതാക പ്രയാണം ശനിയാഴ്ച ആരംഭിക്കും. മുനമ്പം വിഷയം സമ്മേളനത്തിൽ അജണ്ടയാകും
കൊച്ചി : കേരളത്തിൽ ലത്തീൻ കത്തോലിക്കാ സഭ സംസ്ഥാനതലത്തിൽ ലത്തീൻ കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബർ 15ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സമ്പൂർണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 29 ന് ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഡോ. ഫിലിപ്നേരി നിർവ്വഹിക്കും. ഗോവ ബോം ജീസസ് ബസിലിക്കയിൽ നടക്കുന്ന പരിപാടിയിൽ കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പതാക ഏറ്റുവാങ്ങും. സംസ്ഥാന ഭാരവാഹികളും വിവിധ രൂപത പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.
നവംബർ 30 ന് കണ്ണൂരിൽ എത്തിച്ചേരുന്ന പതാകപ്രയാണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം
കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല നിർവ്വഹിക്കും. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് പതാക ഏറ്റുവാങ്ങും. കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആൻ്റണി നൊറോണ എന്നിവർ സംസാരിക്കും.
ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് നെയ്യാറ്റിൻകര രൂപതയ്ക്ക് സംസ്ഥാന ട്രഷറർ രതീഷ് ആന്റണി പതാക കൈമാറും.
ഡിസംബർ 15 ന് രാവിലെ 10 മണിക്ക് കെആർഎൽസിസി യുടെ നേതൃത്വത്തിൽ തിരുവനന്തപുരം ടിഎസ്എസ്എസ് ഹാളിൽ പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും. വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
നെയ്യാറ്റിൻകര കെഎൽസിഎ രൂപത പ്രസിഡൻ്റ് ആൽഫ്രഡ് വിൽസൻ്റെയും , ജനറൽ സെക്രട്ടറി വികാസ്കുമാറിൻ്റെയും നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് പതാകപ്രയാണജാഥ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും. തുടർന്ന് സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമ്മേളന നഗരിയിലേക്ക് പതാക പ്രയാണം.
ഉച്ചതിരിഞ്ഞ് 2.30 ന് തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്പൂർണ്ണ നേതൃസമ്മേളനം കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ.വർഗീസ് ചക്കലയ്ക്കൽ ഉദ്ഘാടനം ചെയ്യും. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിയ്ക്കും.തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തും.കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തും. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി സ്വാഗതവും , തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് പാട്രിക്ക് മൈക്കിൾ നന്ദിയും പറയും.സാമൂഹിക രാഷ്ട്രീയ മത നേതാക്കൾ സമ്മേളനത്തിൽ വിശിഷ്ട അതിഥികളായി പങ്കെടുക്കും.
കെഎൽസിഎ സംസ്ഥാന അദ്ധ്യാത്മിക ഉപദേഷ്ട്ടാവ് മോൺ ജോസ് നവസ്, ട്രഷറർ രതീഷ് ആൻ്റണി എന്നിവർ പ്രസംഗിക്കും. കെസിവൈഎം , കെഎൽസി ഡബ്ലിയു എ , സി എസ് എസ്, കെ എൽ എം , ഡിസിഎംഎസ്, ആംഗ്ലോ ഇന്ത്യൻ വിഭാഗം എന്നിവയുടെ നേതാക്കളും പ്രസംഗിക്കും.
സമ്പൂർണ സമ്മേളനത്തിൻ്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ തർക്കത്തിന് ആധാരമായ ഭൂമി വഖഫ് ഭൂമിയല്ല എന്ന നിയമപരമായ പൊതു നിലപാട് കോടതിയിൽ നിലവിലുള്ള കേസിൽ രേഖാമൂലം സമർപ്പിക്കാൻ സർക്കാർ തയ്യാറാകണം. നിലവിൽ രൂപീകരിച്ചിട്ടുള്ള കമ്മീഷന് ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച റവന്യൂ രേഖകളും രജിസ്റ്റർ ഓഫീസിൽനിന്നുള്ള ആധാരം സംബന്ധിച്ച രേഖകളും രണ്ടുദിവസംകൊണ്ട് ഉദ്യോഗസ്ഥർ മുഖേന സംഘടിപ്പിക്കാവുന്നതേയുള്ളൂ. മുനമ്പത്ത് ഉള്ളത് വഖഫ് ഭൂമിയല്ല എന്ന നിയമപരമായ വസ്തുതയ്ക്ക് പിന്തുണ കൊടുക്കുന്ന തരത്തിലുള്ള നടപടികൾ കോടതിയിൽ ഇരിക്കുന്ന കേസുകളിൽ ഹാജരാക്കി വിഷയം എത്രയും അവസാനിപ്പിക്കാനും ഉടമകളുടെ റവന്യൂ അവകാശം പുനസ്ഥാപിക്കാനും സർക്കാർ തയ്യാറാകണം എന്നതായിരിക്കും സമ്മേളനത്തിൽ ഉയർത്തുന്ന ആവശ്യം.
Sherry J Thomas
President
9447200500
Biju Josey
General Secretary
Ph:9446553855
@Kerala Latin Catholic Association |