സഭാവാര്‍ത്തകള്‍ 01.12.24

 സഭാവാര്‍ത്തകള്‍ 01.12.24

സഭാവാര്‍ത്തകള്‍ 01.12.24

 

വത്തിക്കാൻ വാർത്തകൾ

പാപ്പാമാരുടെ മൃതസംസ്‌കാരച്ചടങ്ങുകള്‍ ഇനി മുതന്‍ ലളിതമായ രിതിയില്‍

വത്തിക്കാന്‍ :  2024 ഏപ്രിലില്‍ ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചതിനെത്തുടര്‍ന്ന്, ആരാധനാക്രമചടങ്ങുകള്‍ക്കായുള്ള വത്തിക്കാനിലെ ഓഫീസ്, പാപ്പാമാരുടെ മൃതസംസ്‌കാരച്ചടങ്ങുകള്‍ക്കായുള്ള ഔദ്യോഗിക ഗ്രന്ഥമായ ‘ഓര്‍ഡോ എക്‌സെക്വിയാരം റൊമാനി പൊന്തിഫിസിസിന്റെ’  (ORDO EXSEQUIARUM ROMANI  PONTIFICIS )  പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു. പാപ്പാ എന്നാല്‍ ലോകത്ത് അധികാരവും ശക്തിയുമുള്ള ഒരാള്‍ എന്നല്ല, ക്രിസ്തുവിന്റെ ശിഷ്യനും, ഇടയാനുമെന്ന നിലയില്‍ റോമിന്റെ മെത്രാനുള്ള സ്ഥാനം എടുത്തുകാട്ടുന്നതാണ് പുതിയ പുസ്തകമെന്ന് ആരാധനാക്രമചടങ്ങുകള്‍ക്കായുള്ള വത്തിക്കാനിലെ ഓഫീസ് നേതൃത്വം നിര്‍വ്വഹിക്കുന്ന ആര്‍ച്ച്ബിഷപ് ദിയേഗൊ റവേല്ലി അറിയിച്ചു. ‘എല്ലാ ക്രിസ്ത്യാനികളെയും പോലെ മാന്യവും എന്നാല്‍ ലളിതവുമായ ഒരു ശവസംസ്‌കാരചടങ്ങാണ് എനിക്കും വേണ്ടത്’. അതിനാല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക പാരമ്പര്യം ലംഘിച്ച് സാന്താ മരിയ മഗ്ഗിയോറില്‍ ആയിരിക്കണം തന്നെ അടക്കം ചെയ്യണ്ടേതെന്നും ഫ്രാന്‍സിസ്  പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചു

അതിരൂപത വാർത്തകൾ

 

ലത്തീന്‍ കത്തോലിക്കാ ദിനാചരണവും കെഎല്‍സിഎ സമ്പൂര്‍ണസമ്മേളനവും : പതാക പ്രയാണം ശനിയാഴ്ച ആരംഭിച്ചു.  മുനമ്പം വിഷയം സമ്മേളനത്തില്‍ അജണ്ടയാകും

കൊച്ചി : കേരളത്തില്‍ ലത്തീന്‍ കത്തോലിക്കാ സഭ സംസ്ഥാനതലത്തില്‍ ലത്തീന്‍ കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബര്‍ 15 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരിക്കുന്ന കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 29 ന് ഗോവ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡോ. ഫിലിപ്‌നേരി നിര്‍വ്വഹിച്ചു.  ഗോവ ബോം ജീസസ് ബസിലിക്കയില്‍ നടക്കുന്ന പരിപാടിയില്‍ കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി പതാക ഏറ്റുവാങ്ങി.   സംസ്ഥാന ഭാരവാഹികളും വിവിധ രൂപത പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു
.

 

വി. ലൂക്ക സുവിശേഷ രചന സംഗമം 2025

കൊച്ചി :  2024 ഡിസംബര്‍ 25 ക്രിസ്തുമസിന്  വി, ലൂക്കാ സുവിശേഷം എഴുതി ഉണ്ണിശോയ്ക്ക് സമര്‍പ്പിക്കുന്ന മതബോധന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സംയുക്ത സംഗമം വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് 2025 ജനുവരി 5 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെ നടത്തപ്പെടുന്നു.

അന്നേ ദിവസം വി. ലുക്കാ സുവിശേഷം എഴുതിയവര്‍ തങ്ങള്‍ രചിച്ച സുവിശേഷവുമായി വരണം.   സുവിശേഷം എഴുതിയവരെ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ   അഭിവന്ദ്യ ഡോ. ആൻ്റെണി വാലുങ്കൽ  പിതാവ്  ആദരിക്കുന്നു .

 

 

മോണ്‍. അംബ്രാസ് അറക്കല്‍ മെമ്മോറിയല്‍ 7 ന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
ജൂബിലി 2025 (ജനുവരി 11,12 – 25,26)

1. വരാപ്പുഴ അതിരൂപത മതബോധന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മാത്രം
2. 12 ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം
3. 2025 ജനുവരി 5 വരെ മിനിമം 20 ഹാജര്‍ ഉള്ളവര്‍ക്കു മാത്രമെ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയു.
4. Sevens ആണ് മത്സരം 5 substitute

5. ഒരു ഇടവകയിൽ നിന്നും Substation നിന്നും ഒരോ ടീം മാത്രം

6. Registration fees Rs. 1000/-
7. കലൂർ സെന്റ് അൽബർട്ട്‌സ് കോളേജ് ഗൗണ്ടിലാണ് എല്ലാ മത്സരം നടത്തപ്പെടുന്നത്.

admin

Leave a Reply

Your email address will not be published. Required fields are marked *