സഭാവാര്‍ത്തകള്‍ 15.12.24
സഭാവാര്‍ത്തകള്‍ 15.12.24
വത്തിക്കാൻ വാർത്തകൾ
അനീതിയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ നമുക്കു സാധിക്കും : ഫ്രാന്‍സീസ് പാപ്പാ!
വത്തിക്കാന്‍ സിറ്റി : 2025 ജനുവരി 1-ന് ആചരിക്കപ്പെടുന്ന ലോകസമാധാനദിനത്തിനുള്ള തന്റെ സന്ദേശം സാമൂഹ്യമാദ്ധ്യമമായ ”എക്‌സില്‍” അഥവാ, ട്വിറ്ററില്‍ ”വിശ്വശാന്തിദിനം2025” എന്ന ഹാഷ്ടാഗോടുകൂടി ഫ്രാന്‍സീസ് പാപ്പാ ഇങ്ങനെ കുറിച്ചു.
”ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോട് പൊറുക്കേണമേ, നിന്റെ സമാധാനം ഞങ്ങള്‍ക്ക് നല്‍കേണമേ” എന്നതാണ് 2025 ലെ ലോക സമാധാനദിന സന്ദേശത്തിന്റെ ശീര്‍ഷകമായി ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കാരുണ്യപ്രവൃത്തികള്‍ ചെയ്യാനും അനീതിയുടെ ചങ്ങലകള്‍ പൊട്ടിക്കാനും നമുക്ക് ഓരോരുത്തര്‍ക്കും കഴിയുമെന്ന് തന്റെ ട്വിറ്റര്‍ സന്ദേശ ത്തില്‍ ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു.
അതിരൂപത വാർത്തകൾ
നവദര്‍ശന്‍ 14-ാം വാര്‍ഷിക സമ്മേളനം നടന്നു.
കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ഇടവക വിദ്യാഭ്യാസ സമതി ഭാരവാഹികളുടെ 14-ാ മത് വാര്‍ഷിക സമ്മേളനം എറണാകുളത്ത് സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ പാപ്പാളി ഹാളില്‍ ചേരുകയുണ്ടായി. സമ്മേളനത്തിന്റെ മുഖ്യാഥിതി ആയിരുന്ന വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിവിധ ഇടവകളിലെ അതിരൂപതാംഗങ്ങളായ 2025 വിദ്യാര്‍ത്ഥികള്‍ക്ക് 73 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പിന്റെ രൂപതാതല വിതരണോത്ഘാടനവും തദവസരത്തില്‍ അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു.
അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ വരാപ്പുഴ അതിരൂപതയിലെ വിവിധ പള്ളികള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു
കൊച്ചി : പരിശുദ്ധ പിതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ മോസ്റ്റ് റവ. ഡോ. ലെയോപോള്‍ദോ ജിരെല്ലി പിതാവ്, ഡിസംബര്‍ 6 വെള്ളിയാഴ്ച രാവിലെ 7.00 മണിക്ക് സെന്റ് ഫ്രാന്‍സിസ് അസ്സിസി കത്തീഡ്രലില്‍ നടന്ന കൃതജ്ഞെതാദിവ്യബലിക്ക് ശേഷം വരാപ്പുഴ അതിരൂപതയിലെ വല്ലാര്‍പാടം ബസിലിക്ക, ചാവറ കുര്യാക്കോസ് അച്ചന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന സെന്റ് ഫിലോമിനാസ് ചര്‍ച്ച്, കൂനമ്മാവിലുള്ള മദര്‍ എലീശയുടെകബറിടം, വരാപ്പുഴ ബസിലിക്ക എന്നീ പള്ളികള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു.