ഇതാ അമ്മയുടെ മകന്‍ : ഫാ ജോസി കോച്ചാപ്പിള്ളിയുടെ ആത്മകഥ

 ഇതാ അമ്മയുടെ മകന്‍ : ഫാ ജോസി കോച്ചാപ്പിള്ളിയുടെ ആത്മകഥ

ഇതാ അമ്മയുടെ മകന്‍ : ഫാ ജോസി കോച്ചാപ്പിള്ളിയുടെ ആത്മകഥ

ജോസിയച്ചന്റെ ജീവിതത്തില്‍ ഉണ്ടായ പരിശുദ്ധ അമ്മയുടെ അനര്‍വചനീയമായ സാന്നിദ്ധ്യവും സ്‌നേഹ മാധുര്യവും സാക്ഷ്യപ്പെടുത്തുന്ന പുസ്തകം.

ബാല്യം മുതല്‍ സ്‌കൂള്‍ പഠനകാലത്തിലൂടെ കടന്നുപോയി ദൈവ വിളി ഉണ്ടാകുന്നതും സെമിനാരിയില്‍ ചേരുന്നതും ദൈവ ശാസ്ത്ര പഠനത്തിന് റോമില്‍ പോകുന്നതും പാപ്പമാരുടെ കൂടെ ആയിരുന്നതും, റോമില്‍ വച്ചുള്ള ഡിക്കന്‍ പട്ട സ്വീകരണത്തിന്റെയും, അമലോത്ഭവ മാതാവിന്റെ ദിവസം തിരുപ്പട്ടം സ്വീകരിച്ചതും, കൊച്ചച്ചനായി സേവനം ചെയ്ത കൊരട്ടി പള്ളിയിലും, ചാത്തിയാത് പള്ളിയിലും, കത്തീഡ്രല്‍ പള്ളിയിലും, ചിറ്റൂര്‍ പള്ളിയിലും ഉണ്ടായ അനുഭവങ്ങളും, വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതും കോള്‍ബെ സെമിനാരിയിലെ റെക്ടര്‍ ജീവിതാനുഭവങ്ങളും ലളിതമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ പങ്കുവെക്കുന്നു. ഫാ. സെബാസ്റ്റ്യന്‍ അടിച്ചീലാണ് പുസ്തകത്തി.
ലെ ഓരോ അധ്യായങ്ങളിലെയും ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. 2024 ഡിസംബർ 8ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളിയിലെ തിരുനാൾ ദിനത്തിൽ വരാപ്പുഴ അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവ് പുസ്തക പ്രകാശനം നിർവഹിച്ചു
കേരളവാണി പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
ഈ ബുക്ക് ആവശ്യമുള്ളവർ 6282610318
എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
120/ രൂപയാണ് പുസ്തകത്തിന്റെ വില

admin

Leave a Reply

Your email address will not be published. Required fields are marked *