അതിജീവനത്തിൻ്റെ പോരാട്ടഭൂമിയിൽ ബോൾഗാട്ടി ഇടവക
അതിജീവനത്തിൻ്റെ പോരാട്ടഭൂമിയിൽ ബോൾഗാട്ടി ഇടവക
കൊച്ചി ; ഡിസംബർ 8ന് അതിജീവനത്തിൻ്റെ പോരാട്ട ഭൂമിയായ മുനമ്പത്ത് ഐക്യദാർഡ്യ സന്ദേശവുമായി ഇടവക വികാരി ജോൺ ക്രിസ്റ്റഫർ അച്ചൻ്റെ നേതൃത്വത്തിൽ ബോൾഗാട്ടി KLCA, KLCWA പ്രവർത്തകർ സമരപ്പന്തലിൽ എത്തി. പിറന്ന മണ്ണിൽ ജീവിക്കാനും ഭൂമിയുടെ റവന്യൂ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടുന്നതിനും വേണ്ടി
സമരം ചെയ്യുന്ന സമര പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ച് ജോണച്ചനും സംഘടന ഭാരവാഹികളായ ശ്രീ.ആൽബർട്ട്, ശ്രീ. അഭിജിത്ത്, ശ്രീ. സി ആർ ജോയി എന്നിവരും സംസാരിച്ചു. ബ്രദർ സ്റ്റെജിൻ, സിസ്റ്റർ റോസി, സിസ്റ്റർ ഷീബ, സിസ്റ്റർ എൽസി എന്നിവരോടൊപ്പം ഇടവകയിൽ നിന്നു എൺപതോളം പേരും ഈ പരിപാടിയിൽ പങ്കെടുത്തു.