കർദിനാൾ ഫിലിപ് നേരി സിസിബിഐ പ്രസിഡൻറ്

കർദിനാൾ ഫിലിപ് നേരി സിസിബിഐ പ്രസിഡൻറ്
ഭുവനേശ്വർ : കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡൻറായി കർദ്ദിനാൾ ഫിലിപ്പ് നേറി ഫെരാവോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ വൈസ് പ്രസിഡൻറായും റാഞ്ചി രൂപതയുടെ ആർച്ച് ബിഷപ്പ് വിൻസെൻറ് സെക്രട്ടി ജനറലായും തെരെഞ്ഞെടുക്കപെട്ടു.
ഒഡീഷയിലെ ഭുവനേശ്വറിലെ എക്സിംയം യൂണിവേഴ്സിറ്റിയിൽ നടന്ന സിസിബിഐ യുടെ 36-ാമത് പ്ലീനറി അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
2019-ൽ ചെന്നൈയിൽ നടന്ന 31-ാമത് പ്ലീനറി അസംബ്ലിയിൽലാണ് കർദിനാൾ ഫിലിപ്പ് നേരി ഫെറോ ആദ്യമായി പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നുടുന്നത് , തുടർന്ന് 2023ൽ ബാംഗ്ലൂരിൽ നടന്ന 34-ാമത് പ്ലീനറി അസംബ്ലിയിൽ അദ്ദേഹം രണ്ടാം തവണയും പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞമാസം അദ്ദേഹം ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിൻറെ പ്രസിഡൻറായും തെരെഞ്ഞെടുക്കപെട്ടിരുന്നു. വത്തിക്കാനിൽ ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻറെയും സിനഡിൻറെ സെക്രട്ടേറിയറ്റിൻറെയും അംഗം കൂടിയാണ് കർദ്ദിനാൾ ഫിലിപ്പ് നേരി