ദൈവദാസി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ അനുസ്‌മരണവും പുരസ്കാര സമർപ്പണവും നടത്തി

ദൈവദാസി മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ അനുസ്‌മരണവും പുരസ്കാര സമർപ്പണവും നടത്തി.
കൊച്ചി : സിഎസ്എസ്‌ടി സന്യാ സിനി സമൂഹത്തിന്റെ സ്ഥാപക യായ ദൈവദാസി മദർ തെരേസ ഓഫ് സെന്റ്റ് റോസ് ഓഫ് ലിമയു ടെ 167-ാം ജന്മദിന അനുസ്‌മരണ വും പുരസ്‌കാരസമർപ്പണവും നടത്തി. എറണാകുളം സെൻ്റ് തെരേസാസ് കോളജിൽ നടന്ന അനുസ്‌മരണം സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെ യ്‌തു.
എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം മുഖ്യപ്രഭാഷകനാ യിരുന്നു. നൂറു ശതമാനം സാക്ഷ രതയും സാംസ്കാരിക മുന്നേറ്റ വും കൈവരിക്കാൻ കേരളത്തി നു സാധിച്ചത് മിഷണറിമാരുടെ നിസ്‌തുലമായ പ്രവർത്തനം ഒ ന്നുകൊണ്ടുമാത്രമാണെന്ന് അ ദ്ദേഹം പറഞ്ഞു.
പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജരുമായ സിസ്റ്റർ. നീലിമ അധ്യക്ഷത വഹിച്ചു. പ്രി ൻസിപ്പൽ ഡോ. അൽഫോൻസാ വിജയാ ജോസഫ്, ഫാ. വിപിൻ ചൂതംപറമ്പിൽ, സിസ്റ്റർ മനീഷ, സോഫിയ മാത്യു എന്നിവർ പ്രസംഗിച്ചു.
ഒമ്പതാമതു മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ പുര സ്‌കാരം കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മലിനു സമ്മാനി ച്ചു. മുൻ മാനേജരും ഡയറക്ടറും പ്രൊവിൻഷ്യൽ സുപ്പീരിയറുമാ യിരുന്ന സിസ്റ്റർ വിനിതയെ ആ ദരിച്ചു.