വെല്ലുവിളികളെ നേരിടാൻ ക്രൈസ്തർ ഒരുമിക്കണം : ബിഷപ്പ് ആൻ്റെണി വാലുങ്കൽ “

വെല്ലുവിളികളെ നേരിടാൻ ക്രൈസ്തർ ഒരുമിക്കണം : ബിഷപ്പ് ആൻ്റെണി വാലുങ്കൽ
കൊച്ചി : ക്രൈസ്തവ സഭകൾ ഒരുമിച്ചു. ചേരാവുന്ന മേഖലകളിൽ ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ ഇന്ന് നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ കഴിയുകയുള്ളൂ വെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ആൻ്റെണി വാലുങ്കൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത എക്യുമെനി സം ആൻ്റ് ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച സഭൈക്യ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വരാപ്പഴ അതിരൂപത എക്യമെനിസം കമ്മീഷൻ ഡയറക്ർ ഫാ.സോജൻ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.. ഫാ.സക്കറിയാസ് തോമസ് ഫാ.ജിജോ ജോർജ്ജ് ഫാ.ഷാനു ഫെർണ്ണാണ്ടസ്, കെ. സി. സി.ജനൽ സെക്രട്ടറി അഡ്വ പ്രകാശ് തോമസ് എക്യുമെനിസം കമ്മീഷൻ സെക്രട്ടറി ഷൈജു കേളന്തറ, കെ.ജെ.ജോ ജോജോ, ജയിംസ് ഇലഞ്ഞേരിൽ , ഡോൺ ബോസ്ക്കോ എന്നിവർ പ്രസംഗിച്ചു….