സഭാവാര്‍ത്തകള്‍ : 02.02 .25*

സഭാവാര്‍ത്തകള്‍ : 02.02 .25*
വത്തിക്കാൻ വാർത്തകൾ
പാവപ്പെട്ടവര്‍ക്കും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കണം : ഇന്ത്യന്‍ മെത്രാന്മാരോട് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ : പാവപ്പെട്ടവരെയും ദുര്‍ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ഒറീസയില്‍ പ്ലീനറി അസംബ്ലിക്കായി ഒത്തുകൂടിയ ഇന്ത്യയിലെ ലത്തീന്‍ മെത്രാന്മാരുടെ സമിതിയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യ (CCBI) യ്ക്കയച്ച സന്ദേശത്തിലാണ്, സിനഡല്‍ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ദരിദ്രര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാനും പാപ്പാ ആവശ്യപ്പെട്ടത്.
രാജ്യത്തിന് മുഴുവന്‍ പ്രത്യാശയുടെ അടയാളമായി തുടരാന്‍ ഇന്ത്യയിലെ ക്രൈസ്തവസഭയ്ക്ക് സാധിക്കുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു. ഇന്ത്യയിലെ 132 ലത്തീന്‍ രൂപതകളില്‍ സേവനമനുഷ്ഠിക്കുന്ന 209 മെത്രാന്മാരാണ് ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന് മുപ്പത്തിയാറാമത് പ്ലീനറി അസംബ്ലിയില്‍ സംബന്ധിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തേതുമായ മെത്രാന്‍സമിതിയാണ് ഇന്ത്യയിലേത്.
അതിരൂപത വാർത്തകൾ
മോണ്‍സിഞ്ഞോര്‍ അംബ്രോസ് അറക്കല്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ജേതാക്കള്‍
കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ഗ്രൗണ്ടില്‍നടന്ന മോണ്‍സിഞ്ഞോര്‍ അംബ്രോസ് അറക്കല്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ചേന്നൂര്‍ സെന്റ് ആന്റെണീസ് ചര്‍ച്ച് സുപ്രസിദ്ധ ഫുട്‌ബോള്‍ കോച്ച് ആയ റൂഫസ് ഡിസൂസയില്‍ നിന്ന് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി. വരാപ്പുഴ അതിരൂപതയിലെവിവിധ ഇടവകകളില്‍ നിന്നായി 45 ഓളം ടീമുകളിലായ 800 ലധികം മതബോധനവിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരങ്ങളില്‍ റണ്ണറപ്പ് ആയി കര്‍ത്തേടം സെന്റ് ജോര്‍ജ് ചര്‍ച്ച് ട്രോഫിയും ക്യാഷ് അവാര്‍ഡുംകരസ്ഥമാക്കി. മൂന്നാം സമ്മാനം എട്ടേക്കര്‍ സെന്റ് ജൂഡ് ഇടവകയ്ക്ക് ലഭിച്ചു
സെക്കന്‍ഡ് സെമസ്റ്റര്‍ മതബോധന പരീക്ഷ ഫെബ്രുവരി മാസത്തില്‍ നടത്തപ്പെടുന്നു
കൊച്ചി : 10 മുതല്‍ 13 വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് സെക്കന്‍ഡ് സെമസ്റ്റര്‍ മതബോധന പരീക്ഷ 2025 ഫെബ്രുവരി 9 നും ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് ഫെബ്രുവരി 16 നും ആയിരിക്കും സെക്കൻഡ് സെമസ്റ്റർ മതബോധന പരീക്ഷ നടത്തുന്നതെന്ന് വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് നടുവിലപറമ്പില്‍ അറിയിച്ചു.
നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ക്ലോസ്ഡ് ടെക്സ്റ്റ് ബുക്ക് എക്‌സാമും 11 ഉം 12 ഉം ക്ലാസിലെ കുട്ടികള്‍ക്ക് ഓപ്പണ്‍ ടെക്സ്റ്റ് ബുക്ക് എക്‌സാമും ആയിരിക്കും നടത്തപ്പെടുക.
10 ദൈവവചനവും സങ്കീര്‍ത്തനം 23 എഴുത്ത് പരീക്ഷയ്ക്ക് മുന്‍പ് അധ്യാപകരെ കേള്‍പ്പിക്കേണ്ടതാണ്
സേവ്യര്‍ ചേട്ടന് ആദരാഞ്ജലികള്‍
കര്‍ത്തേടം : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്‍ മാനേജര്‍ അരീപ്പറമ്പില്‍
എ.ജെ. സേവ്യര്‍ (64) നിര്യാതനായി. വരാപ്പുഴ അതിരൂപത മതബോധന
കമ്മീഷനില്‍ 40 വര്‍ഷത്തോളം നിസ്വാര്‍ത്ഥമായി സേവനമനുഷ്ഠിച്ച പ്രിയങ്കരനായ സേവ്യര്‍ ചേട്ടന്‍ ഒരു മാസക്കാലമായി കാന്‍സര്‍ രോഗബാധിതനായി ചികിത്സ തുടരവേ
പെട്ടെന്ന് അബോധാവസ്ഥയില്‍ ആവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സ്വകാര്യ ആശുപത്രിയില്‍ വെച്ച് സ്വര്‍ഗ്ഗസമ്മാനത്തിനായി യാത്രയായി.
ജനുവരി 29 ബുധനാഴ്ച വൈകുന്നേരം വൈകിട്ട് 3 30ന് കര്‍ത്തേടം സെന്റ് ജോര്‍ജ് ദേവാലയത്തില്‍ സംസ്‌കാരം നടത്തി.