അനുസ്മരണ ദിവ്യബലി അര്‍പ്പിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

അനുസ്മരണ ദിവ്യബലി അര്‍പ്പിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച്, കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ നമ്മില്‍ നിന്ന് വിടവാങ്ങിയ കെ.സി.വൈ.എം-നെ സ്‌നേഹിച്ച് പരിപോഷിപ്പിച്ച അഭിവന്ദ്യ പിതാക്കന്മാരുടെയും, വൈദികരുടെയും, സന്യാസിനിമാരുടെയും, നേതാക്കന്മാരുടെയും ആത്മശാന്തിക്കായി, സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദൈവാലയത്തില്‍ അനുസ്മരണ ദിവ്യബലി അര്‍പ്പിച്ചു.
‘കെ.സി.വൈ.എമ്മിനുവേണ്ടി ത്യാഗം ചെയ്തവര്‍ അവരുടെ ജീവിതത്തില്‍ അതിന്റെ ഫലം അനുഭവിക്കും’ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെ വാക്കുകള്‍ ദിവ്യബലിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ദിവ്യബലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും അഭിവന്ദ്യ ആന്റണി വാലുങ്കല്‍ പിതാവ് സഹകാര്‍മികനാകുകയും ചെയ്തു.വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ റവ.ഫാ. സെബാസ്റ്റ്യന്‍ കറുകപ്പള്ളി വചനപ്രഘോഷണം നിര്‍വഹിച്ചു. ദിവ്യബലിയില്‍ റവ. മോണ്‍. മാത്യു കല്ലിങ്കല്‍, ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍, പ്രൊക്യൂറേറ്റര്‍ ഫാ. ഡോ. മാത്യു സോജന്‍ മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, മറ്റു ബഹുമാനപ്പെട്ട വൈദികരും സഹകാര്‍മികരായി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപതാ ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി നന്ദിപ്രഭാഷണം നടത്തി. കെ.സി.വൈ.എം ലാറ്റിന്‍ സംസ്ഥാന സമിതി ആനിമേറ്റര്‍ സി. മെല്‍ന ഡിക്കോത്ത, വൈസ് പ്രസിഡന്റ് അക്ഷയ് അലക്‌സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപതാ ജനറല്‍ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറര്‍ ജോയ്സണ്‍ പി.ജെ, ആനിമേറ്റര്‍ മെര്‍ലിറ്റ സി.ടി.സി, മുന്‍കാല കെ.സി.വൈ.എം നേതാക്കന്മാര്‍, കെ.എല്‍.സി.എ നേതാക്കന്മാര്‍, വൈദികര്‍, സന്യാസിനികള്‍, കെ.സി.വൈ.എം വരാപ്പുഴ അതിരൂപതാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍-
ദില്‍മ മാത്യു, അരുണ്‍ വിജയ് എസ്, വിനോജ് വര്‍ഗീസ്, ഫെര്‍ഡിന്‍ ഫ്രാന്‍സിസ്, അരുണ്‍ സെബാസ്റ്റ്യന്‍, മേഖലാ ഭാരവാഹികള്‍, വിവിധ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.