ലോഗോസ് ക്വിസ്- 2025 പഠന സഹായി എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചു.

ലോഗോസ് ക്വിസ്- 2025 പഠന സഹായി എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചു.
കൊച്ചി : കേരളവാണി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ലോഗോസ് ക്വിസ്- 2025 പഠന സഹായി എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം ഫെബ്രുവരി 24 ന് വൈകുന്നേരം 5.30 ന് സെന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രലില്‍ നടന്ന അനുസ്മരണ ദിവ്യബലി മധ്യേ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിര്‍വഹിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി കേരളവാണി സ്ഥാപകനും മുന്‍ ഡയറക്ടറും വരാപ്പുഴ അതിരൂപത പ്രൊക്യുറേറ്ററുമായ റവ.ഡോ. സോജന്‍ മാളിയേക്കല്‍ ഏറ്റുവാങ്ങി. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റൈറ്റ്. റവ.ഡോ ആന്റണി വാലുങ്കല്‍, കേരളവാണി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, കേരളവാണി മീഡിയ ടീം അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
എറണാകുളം ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെഡ് ആയി ജോലി ചെയ്യുന്ന ഡോ.ജോണ്‍.റ്റി.എബ്രഹാം തേവരേത്ത് ആണ് 2112 മാതൃക ചോദ്യോത്തരങ്ങള്‍ അടങ്ങിയ ലോഗോസ് ക്വിസ് ഗൈഡ് തയ്യാറാക്കിയത്. 90- രൂപയാണ് ബുക്കിന്റെ വില. പുസ്തകം ആവശ്യമുള്ളവര്‍ കേരളവാണി ഓഫീസുമായ് ബന്ധപ്പെടുക. ഫോണ്‍നമ്പര്‍ : 6282610318