ലഹരിയെന്ന മഹാവിപത്തിനെ നേരിടാൻ യുവജങ്ങൾ മുന്നിട്ടിറങ്ങണം : വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

ലഹരിയെന്ന മഹാവിപത്തിനെ നേരിടാൻ യുവജങ്ങൾ മുന്നിട്ടിറങ്ങണം : വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപത യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ യജ്ഞം അതിരൂപതല ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രത്യാശ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുകയും കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നേതാക്കന്മാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു .
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.വികാർ ജനറൽമാരായ മോൺ. മാത്യു ഇലഞ്ഞിമറ്റം,മോൺ. മാത്യു കല്ലിങ്കൽ, ചാൻസിലർ ഫാ. എബിജിൻ അറക്കൽ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ലാറ്റിൻ സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്,വരാപ്പുഴ അതിരൂപത സെക്രട്ടറി ഫാ. സ്മിജോ ജോർജ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപതാ ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ,ആനിമേറ്റർ മെർലിറ്റ സി.ടി.സി, ട്രഷറർ ജോയ്‌സൺ പി.ജെ,വൈസ് പ്രസിഡന്റ് അരുൺ വിജയ് എസ് എന്നിവർ സന്നിഹിതരായിരുന്നു.
യൂണിറ്റ് തല ലഹരി വിരുദ്ധ പ്രതിജ്ഞ യജ്ഞത്തിൽ വിവിധ യൂണിറ്റുകളിലായി കുർബാനയ്ക്കുശേഷം ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു
കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത
❤🤍💛