ലഹരിക്കെതിരെ ഒറ്റക്കെട്ടായി വരാപ്പുഴ അതിരൂപത യുവജനങ്ങള്‍

 ലഹരിക്കെതിരെ ഒറ്റക്കെട്ടായി വരാപ്പുഴ അതിരൂപത യുവജനങ്ങള്‍

ലഹരിക്കെതിരെ ഒറ്റക്കെട്ടായി വരാപ്പുഴ അതിരൂപത യുവജനങ്ങള്‍

കൊച്ചി :  ലഹരിയെന്ന മഹാവിപത്തിനെ നേരിടാന്‍ യുവജങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് : വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആഹ്വാനം ചെയ്തു.

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ യജ്ഞത്തിന്റെ അതിരൂപതല ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രത്യാശ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുകയും കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നേതാക്കന്മാര്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു .
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.വികാര്‍ ജനറല്‍മാരായ മോണ്‍. മാത്യു ഇലഞ്ഞിമറ്റം,മോണ്‍. മാത്യു കല്ലിങ്കല്‍, ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി, ലാറ്റിന്‍ സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് അക്ഷയ് അലക്‌സ്, മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
യൂണിറ്റ് തല ലഹരി വിരുദ്ധ പ്രതിജ്ഞ യജ്ഞത്തില്‍ വിവിധ യൂണിറ്റുകളിലായി കുര്‍ബാനയ്ക്കുശേഷം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു

 

കേരളസമൂഹത്തില്‍ ഇന്ന് വര്‍ധിച്ചു വരുന്ന വിപത്താണ് ലഹരി. ഇന്ന് 8-10 വയസുള്ള പിഞ്ചു കുഞ്ഞുങ്ങളെ അടക്കം അടിമകളാക്കി ഈ നാടിന്റെ അടുത്ത തലമുറയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ലഹരി ഉപയോഗത്തിന് തടയിടാന്‍ ശക്തമായ നിലപാട് എടുക്കുന്നതിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയില്‍ സി.എല്‍.സി പ്രവര്‍ത്തിക്കുന്ന എല്ലാ ഇടവകകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. കലൂര്‍ സി.എല്‍.സി. യുവജനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ഇടവക വികാരി fr. പോള്‍സണ്‍ സിമേന്തി ഇടവക അംഗങ്ങള്‍ക്ക് ചൊല്ലി കൊടുത്തു. വരാപ്പുഴ അതിരൂപത സി എല്‍ സി പ്രസിഡന്റ് അലന്‍ ടൈറ്റസ് ലഹരി ഉപയോഗം കൊണ്ടുള്ള വിപത്തുകളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ഇടവക ജനങ്ങള്‍ക്ക് നല്‍കി, കലൂര്‍ ഇടവക സഹവികാരി fr. സാവിയോ ആന്റണി, കലൂര്‍ സി എല്‍ സിഅംഗങ്ങളും, കേന്ദ്ര സമിതി എക്‌സിക്യൂട്ടീവ് ഭാരവാഹികളും ഇടവക ജനങ്ങളുംചടങ്ങില്‍ പങ്കെടുത്തു.

സി.എല്‍.സി നോര്‍ത്ത് ഇടപ്പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞ ഇടവക സി.എല്‍.സി പ്രസിഡന്റ് ശ്രീ.കെനെസ് ആന്റണി പ്രതിജ്ഞ ചൊല്ലി കൊടുത്തു. വരും ദിവസങ്ങളില്‍ വരാപ്പുഴ അതിരൂപതയില്‍ സി.എല്‍.സി പ്രവര്‍ത്തിക്കുന്ന എല്ലാ ഇടവകകളിലും ഈ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തുമെന്നു നോര്‍ത്ത് ഇടപ്പള്ളി ദേവാലയ വികാരിയും വരാപ്പുഴ അതിരൂപതാ സി.എല്‍.സി ഡയറക്ടര്‍ കൂടിയായ ഫാ. ജോബി ആലപ്പാട്ട്പ്രസ്ഥാവിച്ചു

admin

Leave a Reply

Your email address will not be published. Required fields are marked *