2023 – 24 സംസ്ഥാന കെ സി എസ് എൽ മികച്ച സിസ്റ്റർ ആനിമേറ്റർ അവാർഡ് സിസ്റ്റർ മെർലിറ്റ CTC യ്ക്ക്.

2023 – 24 സംസ്ഥാന കെ സി എസ് എൽ മികച്ച സിസ്റ്റർ ആനിമേറ്റർ അവാർഡ് സിസ്റ്റർ മെർലിറ്റ CTC യ്ക്ക്.
കൊച്ചി : സഭാ ശുശ്രൂഷാ മേഖലയിലും, അധ്യാപന രംഗത്തും, വിശ്വാസ പരിശീലന വേദിയിലും, കുടുംബപ്രേക്ഷിതാ ശുശ്രൂഷയിലും, യുവജന ശുശ്രൂഷാ തലങ്ങളിലും, കേരള കത്തോലിക്കാ വിദ്യാർത്ഥി സഖ്യത്തിന്റെ മുഖ്യധാരയിലും, സമർപ്പിത ജീവിതത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമാനപ്പെട്ട സിസ്റ്റർ മെർലിറ്റ CTC ക്ക് സംസ്ഥാന കെ സി എസ് എൽ ന്റെ 2023 -2024 വർഷത്തെ മികച്ച സിസ്റ്റർ ആനിമേറ്റർ അവാർഡ് നൽകി ആദരിച്ചു. 2025 ഫെബ്രുവരി 26 ന് പാലാരിവട്ടം POC ൽ വെച്ച് നടന്ന ആനിമേറ്റർ കോൺഫറൻസിൽ, വരാപ്പുഴ അതിരൂപത സഹായമെത്രാൻ മോസ്റ്റ്.റവ.ആൻ്റണി വാല്ലുങ്കൽ പിതാവ് അവാർഡ് നൽകി ആദരിച്ചു.
കോൺഗ്രിഗേഷൻ ഫോർ തെരേസിയൻ കാർമലൈറ്റ് അംഗമായ സിസ്റ്റർ മെർലിറ്റ ആലുവ സെന്റ് ഫ്രാൻസിസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായും വരാപ്പുഴ അതിരൂപത കേരള കത്തോലിക്ക യുവജന മുന്നേറ്റം (കെസിവൈഎം) ആനിമേറ്റർ ആയും മുടിക്കൽ ക്വീൻ മേരീസ് കോൺവെൻറ് സുപ്പീരിയർ ആയും ഇപ്പോൾ സേവനം ചെയ്തു കൊണ്ടിരിക്കുന്നു.
35 വർഷങ്ങളുടെ സമർപ്പിത ജീവിതത്തിൽ 22 വർഷവും വരാപ്പുഴ അതിരൂപതയുടെ ഓർഗനൈസറായും, ട്രഷററായും, കർമ്മലീത്താ സഭയുടെ വൊക്കേഷൻ പ്രമോട്ടറായും, അർഥനികളുടെ പരിശീലകയായും, ഫാമിലി അപ്പോസ്തലേറ്റ് ആനിമേറ്ററായും, ചിൽഡ്രൻ കമ്മീഷന്റെ എക്സിക്യൂട്ടീവ് അംഗമായും, മതബോധനത്തിന്റെ പ്രൊമോട്ടറായുമെല്ലാം, സിസ്റ്റർ മെർലിറ്റ വരാപ്പുഴ അതിരൂപതയുടെ വളർച്ചയിൽ നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്.