ബച്ചിനെല്ലി ക്വിസ്സ് സമ്മാനദാനം നടത്തി

ബച്ചിനെല്ലി ക്വിസ്സ് സമ്മാനദാനം നടത്തി.
കൊച്ചി : കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് ബിഷപ്‌സ് കൗണ്‍സിലിന്റെ കീഴില്‍ വരുന്ന ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തില്‍ കേരളസംസ്ഥാനത്തെ 12 ലത്തീന്‍ രൂപതകളിലെ 1200 -ല്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ബച്ചിനെല്ലി ക്വിസ്സ് 2024 – ന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ അലക്‌സ് വടക്കുംതല പിതാവ് നിര്‍വഹിച്ചു.
ബച്ചിനെല്ലി പിതാവുള്‍പ്പെടെ 28 മിഷണറിമാര്‍ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ മൗണ്ട് കാര്‍മല്‍ ആന്‍ഡ് സെന്റ് ജോസഫ്‌സ് ബസിലിക്കയില്‍ മാര്‍ച്ച് 31 രാവിലെ 10.30 – നു നടന്ന ചടങ്ങില്‍ റെക്ടര്‍ റവ. ഫാ. ജോഷി ജോര്‍ജ്ജ് കൊടിയന്തറ, ഹെറിറ്റേജ് കമ്മീഷന്‍ മെമ്പറും ഈ ക്വിസ്സിന്റെ സംഘാടകനുമായ ജോസഫ് മാനിഷാദ് മട്ടയ്ക്കല്‍, ബിജോയ് ജോസഫ് വരാപ്പുഴ എന്നിവര്‍ നേതൃത്വം കൊടുത്തു.
വരാപ്പുഴ അതിരൂപതയിലെ 3 പേര്‍ക്ക് ആദ്യ 3 സ്ഥാനങ്ങള്‍ ലഭിച്ചു.
ഒന്നാം സമ്മാനം 10,000 രൂപയും മൊമെന്റൊയും സര്‍ട്ടിഫിക്കറ്റും തുണ്ടത്തുംകടവ് ഇടവക അരീപറമ്പില്‍ എബിന്‍ ജോസ് ജെയിംസിനും രണ്ടാം സമ്മാനം 5,000 രൂപയും മൊമെന്റൊയും സര്‍ട്ടിഫിക്കറ്റും നോര്‍ത്ത് ഇടപ്പള്ളി ഇടവക തൈപ്പറമ്പില്‍ ആന്‍ മരിയയ്ക്കും മൂന്നാം സമ്മാനം 3,000 രൂപയും മൊമെന്റൊയും സര്‍ട്ടിഫിക്കറ്റും തുണ്ടത്തുംകടവ് ഇടവക അരീപറമ്പില്‍ മേരി ജെയിംസിനും ലഭിച്ചു.
ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍, സച്ചിന്‍ എളമക്കര, റോയ് പാളയത്തില്‍, ആന്റി ജോയ് ഒളാട്ടുപുറത്തു, റെയ്‌നി വര്‍ഗീസ് അച്ചാരുപറമ്പില്‍ എന്നിവര്‍സഹകാരികളായി.