നവസംഗമം 2025  –  നവദർശൻ 

 നവസംഗമം 2025  –  നവദർശൻ 

 

നവസംഗമം 2025  –  നവദർശൻ 

 

കൊച്ചി :  വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ കമ്മീഷന്റെ ഭാഗമായ നവദർശൻ ഇടവക വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ സമ്മേളനം “നവസംഗമം 2025” അതിരൂപത മെത്രാസന മന്ദിരത്തിൽ ചേരുകയുണ്ടായി. വരാപ്പുഴ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ നവദർശൻ അസി. ഡയറക്ടർ ഫാ. ഷാമിൽ സ്വാ​ഗതം ആശംസിച്ചു. ഇന്നിന്റെ ശാപമായി മാറിയ മദ്യ-ലഹരി വിപത്തിനെതിരെ എല്ലാവരും ജാ​ഗ്രതപുലർത്തണമെന്നും, കൂട്ടായ പ്രവർത്തനത്തിലൂടെ ഈ സാമൂഹ്യതിന്മയെ ഇല്ലാതാക്കിയെങ്കിലേ, വിദ്യാഭ്യാസപരവും, സർ​ഗ്​ഗാത്മകവുമായ വളർച്ച പുതുതലമുറയ്ക്ക് നേടാനാവൂ എന്ന് അദ്ധ്യക്ഷപ്രസം​ഗത്തിൽ അഭിവന്ദ്യ പിതാവ് പറഞ്ഞു. അതിരൂപത വിദ്യാഭ്യാസ കോർപസ് ഫണ്ടിലേക്കുള്ള വിവിധ വ്യക്തികളിൽനിന്നും, ഇടവകകളിൽനിന്നുമുള്ള സംഭാവനയും തദവസരത്തിൽ അദ്ദേഹം സ്വീകരിക്കുകയുണ്ടായി. നവദർശൻ ഡയറക്ടർ ഫാ. ജോൺസൺ ഡിക്കൂഞ്ഞ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. അലക്സ് കുരിശുപറമ്പിൽ, ഫാ. ജോസഫ് പള്ളിപ്പറമ്പിൽ എന്നിവർ യോ​ഗത്തിൽ സന്നിഹിതരായിരുന്നു. സമ്മേളനത്തിൽ മുന്നോടിയായി വിദ്യാഭ്യാസ സമിതി ഭാരവാഹികൾക്ക് നവദർശൻ ഡയറക്ടറുടെ പ്രത്യേക ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.

 

admin

Leave a Reply

Your email address will not be published. Required fields are marked *