വത്തിക്കാന്‍ ന്യൂസ് സേവനം ഇനിമുതല്‍ 56 ഭാഷകളില്‍

 വത്തിക്കാന്‍ ന്യൂസ് സേവനം ഇനിമുതല്‍ 56 ഭാഷകളില്‍

വത്തിക്കാന്‍ ന്യൂസ് സേവനം ഇനിമുതല്‍ 56 ഭാഷകളില്‍

വത്തിക്കാന്‍ :  മലയാളമുള്‍പ്പടെ അന്‍പത്തിയാറ് ഭാഷകളില്‍ പാപ്പായെക്കുറിച്ചും, ആഗോളസഭയെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ നല്‍കിയും, വിശ്വാസവും സത്യവും അറിയിക്കുന്നതില്‍ സഹായിച്ചും വത്തിക്കാന്‍ ന്യൂസ് മുന്നേറുന്നു. ഏതാണ്ട് ഒരുകോടിയോളം ആളുകളുള്ള അസര്‍ബൈജാനിലെ ഭാഷയായ അസര്‍ബൈജാനിയിലും ഏപ്രില്‍ രണ്ടുമുതല്‍ വത്തിക്കാന്‍ ന്യൂസ് സേവനമാരംഭിച്ചു. ജീവിക്കുന്ന ശിലകള്‍കൊണ്ട് പണി ചെയ്യപ്പെട്ട സഭയാകുന്ന പ്രസ്ഥാനത്തെ പടുത്തുയര്‍ത്തുന്നതില്‍ എല്ലാ ഭാഷകളും പ്രധാനപ്പെട്ടതാണെന്ന് വാര്‍ത്താവിനിമയകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് പൗളോ റുഫീനി.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ഇരുപതാം മരണവാര്‍ഷികദിനമായ 2025 ഏപ്രില്‍ രണ്ടിനാണ് വത്തിക്കാന്‍ ന്യൂസ് അസര്‍ബൈജാനി ഭാഷയിലും സേവനമാരംഭിച്ചത്. അസര്‍ബൈജാന്‍ സന്ദര്‍ശിച്ച പ്രഥമ പാപ്പായാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ.

അസര്‍ബൈജാനിലെ കത്തോലിക്കാരില്‍ ഭൂരിഭാഗവും മറ്റു ഭാഷകള്‍ സംസാരിക്കില്ലെന്നും, സഭാപരമായ കാര്യങ്ങള്‍ക്ക് വിശ്വസനീയമല്ലാത്ത പല ഉറവിടങ്ങളെയും ആശ്രയിക്കേണ്ട ഗതിയിലാണ് അവര്‍ ജീവിക്കുന്നതെന്നും, അതുകൊണ്ടുതന്നെ, പരിശുദ്ധ പിതാവിന്റെയും, ആഗോളസഭയുടെയും ശരിയായ വിവരങ്ങള്‍ സ്വന്തം ഭാഷയില്‍ ലഭിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ് ഫെക്കത്തെ എടുത്തുപറഞ്ഞു. എന്നാല്‍ ക്രൈസ്തവര്‍ക്ക് മാത്രമല്ല, മറ്റു മതവിശ്വാസികള്‍ക്കും അവിശ്വാസികളായ വ്യക്തികള്‍ക്കും പോലും ഉപകാരപ്പെടുന്ന ഒരു സേവനമായിരിക്കും വത്തിക്കാന്‍ ന്യൂസ് നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തു ജീവിക്കുന്ന മൂന്ന് കോടിയോളം ജനങ്ങളും സംസാരിക്കുന്നതാണ് അസര്‍ബൈജാനി ഭാഷ.

ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഇന്ത്യന്‍ ഭാഷകളിലും പാപ്പായുടെയും ആഗോളസഭയുടെയും വാര്‍ത്തകള്‍ വത്തിക്കാന്‍ ന്യൂസ് നല്‍കിവരുന്നുണ്ട്.

 

admin

Leave a Reply

Your email address will not be published. Required fields are marked *