ചാള്‍സ് രാജാവും കാമില രാജ്ഞിയും വിവാഹ വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

 ചാള്‍സ് രാജാവും കാമില രാജ്ഞിയും വിവാഹ വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

ചാള്‍സ് രാജാവും കാമില രാജ്ഞിയും വിവാഹ വാര്‍ഷികത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. 

.
വത്തിക്കാന്‍ : വിവാഹവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ബ്രിട്ടന്‍ രാജാവ് ചാള്‍സ് മൂന്നാമനും റാണി കമില്ലയും ഏപ്രില്‍ 9 ബുധനാഴ്ച വൈകിട്ട് പാപ്പാ ഫ്രാന്‍സിസിനെ സന്ദര്‍ശിച്ചു.

രണ്ട് ആഴ്ചയിലധികമായി ജെമേല്ലി ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം വിശ്രമിക്കുന്ന പാപ്പ, ഈ കൂടിക്കാഴ്ച നടത്തിയത് വത്തിക്കാനിലെ അദ്ദേഹത്തിന്റെ വസതിയായ കാസാ സാന്താ മാര്‍ത്തയിലാണ്.
. അവരുടെ വിവാഹ വാര്‍ഷികത്തില്‍ പാപ്പ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു.
രാജകുടുംബത്തിന് പ്രാധാന്യമുള്ള ഒരു ദിവസമാണ് ഏപ്രില്‍ 9.. അവരുടെ 20-ാം വിവാഹ വാര്‍ഷികവും, ചാള്‍സ് രാജാവിന്റെ പിതാവായ എഡിന്‍ബറിലെ ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചതിന്റെ നാലാം വാര്‍ഷികവുമാണ് അന്ന്. ഈ ദിവസമാണ് ചാള്‍സ് രാജാവും കാമില രാജ്ഞിയും ഫ്രാന്‍സിസ് പാപ്പയെ സ്വകാര്യമായി കണ്ടത്.

മാര്‍ച്ചിന്റെ ആരംഭത്തില്‍, രാജാവും റാണിയും ഇറ്റലി സന്ദര്‍ശിക്കാന്‍ പോകുകയും, വത്തിക്കാനില്‍ പാപ്പായെ കാണുമെന്നും ബക്കിംഗ്ഹം കൊട്ടാരം അറിയിച്ചിരുന്നു.

എന്നാല്‍ പിന്നീട്, മാര്‍ച്ച് 24 ന് പുറത്തിറങ്ങിയ ഒരു കുറിപ്പില്‍, ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചാള്‍സ് മൂന്നാമന്‍ രാജാവും കാമില രാജ്ഞിയും പാപ്പയെ കാണില്ല എന്ന് അറിയിച്ചു’
ഹോളി സീ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ”പാപ്പാ ഫ്രാന്‍സിസ് ഇന്ന്് വൈകിട്ട് രാജാവ് ചാള്‍സും റാണി കമില്ലയും സ്വകാര്യമായി കണ്ടു. പാപ്പായുടെ ഭാഗത്തു നിന്നു വിവാഹ വാര്‍ഷികാശംസകളും രാജാവിന്റെ ആരോഗ്യം മെച്ചപ്പെടട്ടെയെന്ന സന്ദേശവും ഉണ്ടായി.”

രാജാവിന് ഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. മാര്‍ച്ചില്‍ ചികിത്സയുടെ ഭാഗമായുള്ള പാര്‍ശ്വഫലങ്ങളാല്‍ അദ്ദേഹത്തിന് ആശുപത്രിയിലായിരുന്നുവെന്നതാണ് പാപ്പായുടെ ആശംസകളുടെ പശ്ചാത്തലം.

വ്യാഴാഴ്ച രാവിലെ ദി റോയല്‍ ഫാമിലി എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍, ‘അവരുടെ 20-ാം വിവാഹ വാര്‍ഷികത്തെക്കുറിച്ച്   പാപ്പയുടെ ദയാപരമായ വാക്കുകള്‍ രാജാവിനെയും രാജ്ഞിയെയും ആഴത്തില്‍ സ്പര്‍ശിച്ചു, അദ്ദേഹത്തിന് നേരിട്ട് ആശംസകള്‍ അറിയിക്കാന്‍ കഴിഞ്ഞതില്‍ അവര്‍ക്ക് സന്തോഷമുണ്ട്’ എന്നും കുറിച്ചു.

ചാള്‍സ് മൂന്നാമന്‍ രാജാവ് യുണൈറ്റഡ് കിംഗ്ഡം (കൂടാതെ മറ്റ് 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍) പരമാധികാരി മാത്രമല്ല, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത ഗവര്‍ണര്‍ കൂടിയാണ്

admin

Leave a Reply

Your email address will not be published. Required fields are marked *