പ്രതിഷേധ ജ്വാല

പ്രതിഷേധ ജ്വാല
കൊച്ചി : ചത്തീസ്ഗഡിൽ മതപരിവർത്തനമെന്ന വ്യാജ്യ ആരോപണം നടത്തി. അതിൻ്റെ പേരിൽ കേസെടുത്ത് ജയിലിൽ അടച്ച നിരപരാധികളായ സന്യാസിനികളോട് അപ മര്യാദയായി പെരുമാറിയ കേന്ദ്ര / സംസ്ഥാന ( ചത്തീസ്ഗഡ്) സർക്കാറുകൾക്കെതിരെ പ്രതിഷേധം അറിയിച്ചു കൊണ്ട്, പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ ദേവാലയാങ്കണത്തിൽ
പൊറ്റക്കുഴി K L C A യുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിച്ച് പ്രതിഷേധം അറിയിച്ചു കൊണ്ട് ഇടവകാംഗങ്ങൾ ഒരുമിച്ചു കൂടിയ പ്രതിഷേധ യോഗം സഹ വികാരി ഫാദർറെനിൽ തോമസ് ഇട്ടിക്കുന്നത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് KLCA പ്രസിഡണ്ട് ശ്രീ. ആരോൺ വിൻസെൻറ് , സിജു നടുവില വീട്ടിൽ, ബിജു വെള്ളെപറമ്പിൽ തുടങ്ങിയവർ പ്രതിഷേധം അറിയിച്ചു പ്രസംഗിക്കുകയും ചെയ്തു. ഈ പ്രതിഷേധ യോഗത്തിന് നേതൃത്വം നൽകിയ KLCA സെക്രട്ടറി ശ്രീമതി മെറീഡ ആൻസിൽ, ട്രഷറർ ശ്രീ റെയ്മണ്ട് ജോസഫ്, എന്നിവർക്കൊപ്പം എല്ലാ ഇടവകാംഗങ്ങൾക്കും വൈസ് പ്രസിഡണ്ട് ശ്രീ ജോസഫ് കരുവേലി നന്ദി അറിയിക്കുകയും ചെയ്തു.