സഭാവാര്‍ത്തകള്‍ : 03.08.25

സഭാവാര്‍ത്തകള്‍ : 03.08.25
വത്തിക്കാൻ വാർത്തകൾ
ലോകത്തിനു പ്രത്യാശയുടെ സന്ദേശമാണ് ആവശ്യം: ലെയോ പതിനാലാമൻ പാപ്പാ
കൊച്ചി : ഛത്തീസ്ഗഡില്‍ നീതി നിഷേധിക്കപ്പെട്ട Sr. പ്രീതി മേരിയോടും Sr. വന്ദന ഫ്രാന്‍സീസിനോടും ,ഉത്തരേന്ത്യയില്‍ പീഡനത്തിനിരയാകുന്ന മതന്യൂന പക്ഷത്തോടും പക്ഷം ചേര്‍ന്നു കൊണ്ട് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തില്‍ പ്രതിഷേധ ജാഥയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ആഗസ്റ്റ് 2 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹൈക്കോടതി ജംഗ്ഷനിലെ മദര്‍ തെരേസ സ്‌ക്വയറില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ റാലി ഉദ്ഘാടനം ചെയ്തു സമാപനയോഗത്തില്‍ അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് ഡോ.ആന്റണി വാലുങ്കല്‍ സമാപനസന്ദേശംനല്‍കും. ആഗസ്റ്റ് 2 -ാം തീയതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക്, KLCA യുടെ മുഖ്യ നേതൃത്വത്തില്‍ KRLCC യും BCC യും അതിരൂപതയിലെ മറ്റു സംഘടനകളുടെ സഹകരണത്തോടെയും എറണാകുളം ഹൈക്കോട്ട് ജംഗ്ഷനിലെ മദര്‍തെരേസ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച് ഗാന്ധി സ്‌ക്വയറില്‍ സമാപിപ്പിക്കുന്ന പ്രതിഷേധ റാലിയില്‍ ബഹു. വൈദികരും സന്യസ്തരും അത്മായരും അഭിവന്ദ്യ പിതാക്കന്‍മാരും സമുദായ നേതാക്കളും സാംസ്‌കാരിക നായകന്‍മാരും പങ്കു ചേര്‍ന്നുു.
വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍
സുവിശേഷ ദീപങ്ങള്‍
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം ഇടവകതലം സമര്‍പ്പണം ആഗസ്റ്റ 15 നാണ് . സാധിക്കുന്ന എല്ലാ കുട്ടികളും നേരത്തെ തന്നെ സുവിശേഷം എഴുതി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.