ഛത്തീസ്ഗഡ് പ്രതിഷേധം നാളെ ( 02.08.25 )

 ഛത്തീസ്ഗഡ് പ്രതിഷേധം നാളെ    ( 02.08.25 )

ഛത്തീസ്ഗഡ് പ്രതിഷേധം നാളെ  ( 02. 08. 25 ) 

കൊച്ചി   :  ഛത്തീസ്ഗഡിൽ  നീതി നിഷേധിക്കപ്പെട്ട സന്യസ്തരോടും ഭാരതത്തിൽ പീഡനത്തിനിരയാകുന്ന മത ന്യൂനപക്ഷത്തോടും പക്ഷം ചേർന്നു കൊണ്ട് വരാപ്പുഴ അതിരൂപത ശനിയാഴ്ച്ച എറണാകുളം നഗരത്തിൽ പ്രതിഷേധ ജാഥയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 2 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹൈക്കോടതി ജംഗ്ഷനിലെ
മദർ തെരേസ സ്ക്വയറിൽ  സന്യസ്ത പ്രതിനിധി CTC മദർ ജനറൽ സിസ്റ്റർ ഷാഹില നൽകുന്ന പ്രതിഷേധ ദീപത്തിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അഗ്നി പകർന്നുകൊണ്ട് റാലി ഉദ്ഘാടനം ചെയ്യും.

വരാപ്പുഴ അതിരൂപതയിലെ അല്മായ സംഘടന പ്രസിഡണ്ട്മാർ അഭിവന്ദ്യ പിതാവിൽ നിന്ന് പ്രതിഷേധ ജ്വാല ഏറ്റുവാങ്ങിയതിനു ശേഷം രാജേന്ദ്ര മൈതാനി യുള്ള ഗാന്ധി സ്ക്വയറിലേക്ക് പ്രതിഷേധ ജാഥ ആരംഭിക്കും.

അതിരൂപതയിലെ സന്യസ്തർ,സന്യാസ വൈദികർ,ഇടവക വൈദികർ,അൽമായർ എന്നിവർ റാലിയിൽ അണിനിരക്കും.

സമാപന സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ  റൈറ്റ്. റവ. ഡോ    ആൻറണി വാലുങ്കൽ, KLCA അതിരൂപത പ്രസിഡൻറ് സി ജെ പോൾ ,കെ ആർ എൽ സി സി ഡെപ്യൂട്ടി സെക്രട്ടറി ഡോ. ജിജു അറക്കത്തറ, KLCA സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി ജെ. തോമസ്,എം എൽ എ ടി ജെ വിനോദ്,കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും സാഹിത്യകാരനുമായ ശ്രീമൂലനഗരം മോഹൻ,അല്മായ കമ്മീഷൻ അസോസിയേറ്റ് ഡയറക്ടർ ഷാജി ജോർജ്,ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,റോയ് പാളയത്തിൽ എന്നിവർ പ്രസംഗിക്കും.

വരാപ്പുഴ അതിരൂപതയ്ക്കുവേണ്ടി KLCA മുഖ്യ നേതൃത്വം നൽകുന്ന പ്രതിഷേധ പരിപാടികളിൽ അതിരൂപതയിലെ മറ്റ് അൽമായ സംഘടനകൾ സഹ നേതൃത്വം നൽകും.

admin

Leave a Reply

Your email address will not be published. Required fields are marked *