കുട്ടിക്കും വേണം ചട്ടി

 കുട്ടിക്കും വേണം ചട്ടി

 

വന്നു പുതിയ നിയമം, എല്ലാവർക്കും സമ്പൂർണ്ണ സുരക്ഷ ! റോഡിലെ കുഴിയിൽ വീണ് കാലും നടുവും ഒടിഞ്ഞാലും തലയ്ക്ക് ഒന്നും പറ്റില്ല, അതിനുതക്ക തീരുമാനം അധികാരികൾ കൈക്കൊണ്ടിട്ടുണ്ട്. ഇനി നാലു വയസ്സിനു മുകളിലുള്ള കുട്ടിയാണെങ്കിലും കുട്ടിയുടെ അമ്മയാണെങ്കിലും അമ്മൂമ്മയാണെങ്കിലും ഇന്ധനം ഉപയോഗിച്ച് ഓടുന്ന ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ നിശ്ചിത നിലവാരമുള്ള ചട്ടി @ഹെൽമെറ്റ് ധരിക്കണം. ഇല്ലെങ്കിൽ കുഴിയിൽ വീണ തലയും പൊട്ടും, പിഴയായി ( വകുപ്പ് 194D ഇട്ടാൽ 1000) വാഹനം ഓടിച്ച ആളുടെയോ ഓടിക്കാൻ ഇടയാക്കിയ ആളുടെയോ കയ്യിലെ കാശും പോകും, മൂന്നുമാസം ലൈസൻസും പോകും. (മോട്ടോർ വാഹന വകുപ്പ് നിയമം 129)

admin

Leave a Reply

Your email address will not be published. Required fields are marked *