തീർത്ഥാടന ദിനത്തിൽ വല്ലാർപാടത്തേക്കു ബസുകൾ…
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കൂനമ്മാവ് നിന്നും എടവനക്കാട് നിന്നും വൈറ്റിലയിൽ നിന്നും കെഎസ്ആർടിസി പ്രത്യേക ബസ്സുകൾ വല്ലാർപാടത്തേക്കു ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിയുടെ പേരിൽ അഡ്വ ജസ്റ്റിൻ കരിപ്പാട്ട് നൽകിയ കത്ത് പ്രകാരമാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. അതാത് പ്രദേശത്തുള്ളവർ ഇത് പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രയോജനകരമായാൽ എല്ലാവർഷവും സ്ഥിരമായി ബസ് സർവീസ് അനുവദിക്കാൻ കെഎസ്ആർടിസി തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. ആളുകൾ കുറവാണെങ്കിൽ ഒരുപക്ഷേ വരും വർഷങ്ങളിൽ ഈ സൗകര്യം ഉണ്ടാവില്ല.
സർവീസ് 3 pm
കൂനമ്മാവ്- വല്ലാർപാടം
വൈറ്റില കടവന്ത്ര വഴി വല്ലാർപാടം
എടവനക്കാട്- വല്ലാർപാടം