നട്ടം തിരിഞ്ഞു പൊതുജനം
പുതിയ ഗതാഗത നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ വൻ പിഴകളെ ചൊല്ലി കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും. പലയിടത്തും പോലീസ് പിടിയിലായവർക്കെതിരെ പല കുറ്റങ്ങൾ ഒന്നിച്ചു ചുമത്തിയതോടെ ഉപയോഗിച്ചിരുന്ന വാഹനത്തിൻറെ വിലയേക്കാൾ കൂടിയ തുക പലർക്കും പിഴയായി ലഭിച്ചു. 15000 രൂപയുടെ ബൈക്കിൽ പോയാൾക്ക് അതിൻറെ ഇരട്ടിയോളം തുകയാണ് പോലീസ് പിഴയിട്ടത്. പലയിടത്തും ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനും പിതിയ പിഴ ചുമത്തൽ രീതി ഇടയാക്കി.