കന്യാസ്ത്രീ സമരത്തിന് വിദ്യാർഥികൾ : സ്‌കൂൾ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി വേണമെന്ന് കമ്മീഷൻ.

എറണാകുളത്ത് വഞ്ചി സ്ക്വയറിൽ ജലന്ധർ വിഷയത്തിൽ കഴിഞ്ഞവർഷം കന്യാസ്ത്രികൾ നടത്തിയ നിരാഹാര സത്യാഗ്രഹ പന്തലിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോയി പ്ലക്കാർഡ് പിടിപ്പിച്ചു മുദ്രാവാക്യം വിളിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിനും അധ്യാപകർക്കു മെതിരെ അച്ചടക്ക നടപടി സ്വകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ കിനാലൂരിൽ പ്രവർത്തിക്കുന്ന സൽസബീൽ ഗ്രിൻ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് കമ്മീഷൻ ജുഡിഷ്യൽ അംഗം പി. മോഹൻദാസ് സിബിഎസ്ഇ ഡയറക്ടർക്കും വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദ്ദേശം നൽകി. പ്രവാസി മലയാളിയായ ടി.എൽ. ആന്റണിയാണ് ഇതു സംബന്ധിച്ചു കമ്മിഷനിൽ പരാതി നൽകിയത്. 2018 സെപ്റ്റമ്പറിൽ നടന്ന സമരത്തിൽ 10 ക്ളാസുകളിൽ പഠിക്കുന്ന 12 വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പങ്കെടുപ്പിച്ചതായി റിപ്പോർട്ടുകളിലുണ്ട്.