ന്യൂപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ച നടപടി തിരുത്തണം. കെഎൽസിഎ വരാപ്പുഴ അതിരൂപത

ന്യൂപക്ഷ വിദ്യാഭ്യാസ

പദ്ധതികളുടെ വിഹിതം

വെട്ടിക്കുറച്ച നടപടി

തിരുത്തണം. കെഎൽസിഎ

വരാപ്പുഴ അതിരൂപത.

 

കൊച്ചി: കേന്ദ്ര ബജറ്റിൽ ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ച നടപടി ഒട്ടേറെ വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കുന്നതാണെന്ന് കെഎൽസിഎ വരാപ്പുഴ അതിരൂപത അഭിപ്രായപ്പെട്ടു.

പ്രീ മെട്രിക് മത്സരപരീക്ഷ പരിശിലന സഹായത്തിന് ഉപകാരപ്രദമായ പദ്ധതികളുടെ വിഹിതം കുറച്ചത് മലയാളി വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതയെ പ്രതികൂലമായി ബാധിക്കുന്ന
നടപടിയാണ്.

ഗവേഷണ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന മൗലാന ആസാദ് ഫെലോഷിപ്പ് നിർത്തലാക്കിയത് പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചത് ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണ്.

നിരവധി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെട്ടിരുന്ന ആനുകൂല്യങ്ങൾ പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ ആവശ്യപ്പെട്ടു.
————————————–
സിബി ജോയ്
സെക്രട്ടറി


Related Articles

പുനരുദ്ധാരണം നടത്തിയ ഓച്ചന്തുരുത്ത് കുരിശിങ്കൽ, ക്രൂസ് മിലാഗ്രാസ് പള്ളി

കൊച്ചി : വ്യാഴാഴ്ച (5-11-2020) വൈകുന്നേരം 5 മണിക്ക്, പുനരുദ്ധാരണം നടത്തിയ ഓച്ചന്തുരുത്ത് കുരിശിങ്കൽ, ക്രൂസ് മിലാഗ്രാസ് പള്ളി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി

പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി   വല്ലാർപാടം: ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമരിത്തൂസ് മോസ്റ്റ് റവ.ഡോ.

ഉയർന്ന പിഴ ഉടനില്ല

  നിയമ ലംഘനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴ ഈടാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഓണക്കാലം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<