ഭക്തിസാന്ദ്രമായി ദിവ്യകാരുണ്യ തിരുനാൾ

ഭക്തിസാന്ദ്രമായി

ദിവ്യകാരുണ്യ തിരുനാൾ

കൊച്ചി : ബോൾഗാട്ടി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ദിവ്യകാരുണ്യ തിരുനാൾ വർണ്ണ പകിട്ടോടെ ഭക്തി പുരസ്സരം ആഘോഷിച്ചു. കോവിഡ് മൂലം തിരുനാൾ ആഘോഷങ്ങൾക്ക് 2 വർഷം ഇടവേള വന്നതിനാൽ ആ കുറവ് പരിഹരിച്ചു കൊണ്ട് പുതുമയാർന്ന രീതിയിലാണ് ഈ വർഷം തിരുനാൾ പന്തൽ നിർമ്മിച്ചത്. ദിവ്യകാരുണ്യ നാഥനെ എഴുന്നള്ളിക്കുന്നതിനായി ദേവാലയ തിരുമുറ്റത്ത് 200 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിൽ വലിയ പന്തൽ ഒരുക്കുകയുണ്ടായി. വ്യത്യസ്ത നിറങ്ങളിലുള്ള ചെറിയ വർണ്ണക്കുടകൾ, ബലൂണുകൾ എന്നിവ കൊണ്ട് പന്തലിൻ്റെ മുകൾഭാഗം നിറച്ചാർത്താക്കി. പന്തലിന് ഇരുവശവും കരിക്കിൻ കുലകളും വാഴക്കുലകളും ഫലവർഗ്ഗങ്ങളും കൊണ്ട്‌ അലങ്കരിച്ചു. ഹരിതവർണ്ണവും, പീതവർണ്ണവും, രക്തവർണ്ണവും, നീലവർണ്ണവും ശ്വേതവർണ്ണവും നിറഞ്ഞ ആകാശ കാഴ്ചയായിരുന്നു ഏറെ ആകർഷകമായത്. രാവിലെ 7 ന് ഇടവക വികാരി ഫാ.ജോബ് വാഴക്കൂട്ടത്തലിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും തുടർന്ന് ദേവാലയത്തിൽ നിന്നും പന്തലിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തി. തിരുനാൾ ആഘോഷങ്ങൾക്ക് തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജോസഫ് സിമേന്തി, കേന്ദ്ര സമിതി ലീഡർ സെബാസ്റ്റ്യൻ കുറ്റിശ്ശേരി, സെക്രട്ടറി ജോസഫ് പുന്നക്കേഴത്ത്, അഭിജിത് കെ. ജോൺ എന്നിവർ നേതൃത്വം നൽകി.


Related Articles

ബ്രഹ്മപുരം വിഷപ്പുക: വരാപ്പുഴ അതിരൂപത വൈദിക സംഗമം ശക്തമായി പ്രതിഷേധിച്ചു

ബ്രഹ്മപുരം വിഷപ്പുക: വരാപ്പുഴ അതിരൂപത വൈദിക സംഗമം ശക്തമായി പ്രതിഷേധിച്ചു. കൊച്ചി- കുടുംബ വിശദ്ധീകരണ വർഷത്തോടനുബന്ധിച്ച് എറണാകുളം ആശീർഭവനിൽ നടന്ന വൈദിക സംഗമം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത

സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക

സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക കൊച്ചി : 1821 -ൽ പുരോഗമനത്തിന്റെ യാതൊരു സ്പർശനവും ഏൽക്കാത്ത പ്രദേശത്തായിരുന്നു നമ്മുടെ ഇടവകയായ “നടുവില

നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ

നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ.   വത്തിക്കാന്‍ സിറ്റി : 2023 ഒക്ടോബര്‍ 30 തിങ്കളാഴ്ച, വത്തിക്കാന്‍ സിറ്റിയിലെ കൊളീജിയോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<