ലഹരിയെ തോൽപ്പിക്കാൻ കലയുടെ കരുത്തുമായി വരാപ്പുഴ അതിരൂപത സി.എൽ.സി. അംഗങ്ങൾ

 ലഹരിയെ തോൽപ്പിക്കാൻ കലയുടെ കരുത്തുമായി വരാപ്പുഴ അതിരൂപത സി.എൽ.സി. അംഗങ്ങൾ

ലഹരിയെ തോൽപ്പിക്കാൻ കലയുടെ കരുത്തുമായി വരാപ്പുഴ അതിരൂപത സി.എൽ.സി. അംഗങ്ങൾ

 

കൊച്ചി  :  ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു വരാപ്പുഴ അതിരൂപത സി എൽ സിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശനൃത്തം വിശുദ്ധ ചാവാറയച്ഛന്റെ തിരുസന്നിധി ആയ കൂനമാവ് സെന്റ്. ഫിലോമിനസ് ദേവാലയത്തിൽ വച്ചു അവതരിപ്പിക്കുകയുണ്ടായി. ചേരാനല്ലൂർ സെന്റ്. ജെയിംസ് ഇടവകയിലെ സി എൽ സി അംഗങ്ങൾ നൃത്ത-ദൃശ്യവിഷ്കാരത്തിനു ചുവടുകൾ വെച്ചു.ലഹരി ഉപയോഗവർദ്ധനവ് അത്യധികമായി വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ യുവജനങ്ങൾ സ്വയം മാറി ചിന്തിച്ചു നൃത്തവും സംഗീതവും കായികവും തുടങ്ങിയ ആരോഗ്യപരമായ പ്രവർത്തികളിൽ നിന്ന് ലഭിക്കുന്ന ആവേശം ലഹരിയാക്കണമെന്ന ഓർമപ്പെടുത്തൽ ലഹരി വിരുദ്ധ ദിനാചാരണം ഉത്ഘാടനം ചെയ്തുകൊണ്ട് കൂനമ്മാവ് ഇടവക സഹവികാരി ഫാ. സിനു ചമ്മണിക്കോടത്ത് നൽകുകയുണ്ടായി.ഫാ. തോംസൺ IVD, അതിരൂപത സി എൽ സി പ്രസിഡന്റ്‌ അലൻ ടൈറ്റസ്, ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ, ട്രഷറര്‍ അമൽ മാർട്ടിൻ, മീഡിയ കോർഡിനേറ്റർ ജെസ്വിൻ ,മറ്റു സി എൽ സി അംഗങ്ങളും യുവജനങ്ങളും സന്നിഹിതരായിരുന്നു.

 

admin

Leave a Reply

Your email address will not be published. Required fields are marked *