കെആര്‍എല്‍സിസി 45-ാം ജനറല്‍ അസംബ്ലിയ്ക്ക് കൊച്ചിയില്‍ തുടക്കമായി

കെആര്‍എല്‍സിസി 45-ാം ജനറല്‍ അസംബ്ലിയ്ക്ക് കൊച്ചിയില്‍ തുടക്കമായി.
മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമായ രീതിയില്‍ ബാധിക്കുന്ന
ഒരു കാര്യവും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയില്ല:
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
കൊച്ചി : കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കെആര്‍എല്‍സിസി-കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷക്ഷേമമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമായ രീതിയില്‍ ബാധിക്കുന്ന ഒരു കാര്യവും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുകയില്ല എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്രപദ്ധതികള്‍ സാധാരണക്കാര്‍ക്ക് പ്രയോനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരാണ് കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. ഇക്കാര്യം പഠിച്ച് വേണ്ട സഹായസഹകരണങ്ങള്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്.
മത്സ്യത്തൊഴിലാളികളെ എന്‍എഫ്ഡിഎഫില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ നാം ശ്രമിക്കണം. ഇനിമുതല്‍ മത്സ്യത്തൊഴിലാളികളുടെ എല്ലാ ക്ഷേമ പദ്ധതികളും ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതു വഴിയേ ലഭ്യമാകുകയുള്ളൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരള സര്‍വകലാശാല സെനറ്റ് അംഗം ഡോ. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തി.
കൊച്ചി രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഹൈബി ഈഡന്‍ എംപി, കെ.ജെ.മാക്‌സി എംഎല്‍എ എന്നിവര്‍ ആശംസാ പ്രസംഗം നിര്‍വഹിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രടറി റവ ഡോ ജിജു ജോർജ് അറക്കത്തറ,സെക്രട്ടറി പാട്രിക് മൈക്കിള്‍ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ട ഡോ. വർഗീസ് ചക്കാലക്കലിനെ കേന്ദ്രമന്ത്രി ആദരിച്ചു.
നെയ്യാറ്റിന്‍കര രൂപത സഹമെത്രാന്‍ ഡോ. സെല്‍വരാജന്‍ ഡി,
കൊച്ചി മെട്രോപൊളിറ്റൻ അതോറിറ്റി പ്രഥമ ചെയർപേഴ്സൺ ബെന്നി ഫെർണാണ്ടസ്,
കൊച്ചി തഹസിൽദാർ ഹെർട്ടിസ് ആൻ്റണി, എന്നിവരെ ചടങ്ങില്‍ ആദരിച്ചു.മൂന്ന് ദിവസങ്ങളാളിലായി നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ കേരള ലത്തീന്‍ സഭയിലെ ബിഷപ്പുമാരും എല്ലാ രൂപതകളിലേയും അല്മായ പ്രതിനിധികളും സന്ന്യാസസഭകളുടെ പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്.
ഉച്ചയ്ക്കു ശേഷം 2.30ന് അല്മായരുടെ പങ്കാളിത്തം സഭയിലും സമൂഹത്തിലും എന്ന വിഷയത്തില്‍ ഫാ. ബെന്നി പൂത്തറയിലും വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും എന്ന വിഷയത്തില്‍ തോമസ് കെ.സ്റ്റീഫനും പഠനരേഖകള്‍ അവതരിപ്പിച്ചു.
മെറ്റില്‍ഡ മൈക്കിള്‍ മോഡറേറ്ററായിരുന്നു.
വൈകിട്ട് 6ന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചക്ക് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മോഡറേറ്ററായിരുന്നു. തുടർന്ന് കമ്മീഷന്‍ സെക്രട്ടറിമാരുടെയും രാഷ്ട്രീയകാ
ര്യസമിതിയുടെയും യോഗം ചേർന്നു.
ഇന്ന് ജൂലൈ 12 ശനിയാഴ്ച രാവിലെ 9ന് കുടിയേറ്റവും പ്രവാസജീവിതവും എന്ന വിഷയത്തില്‍ ഫാ. നോയല്‍ കുരിശിങ്കലും കുട്ടികള്‍ – സഭയുടെ ഭാവിയും പ്രതീക്ഷയും എന്ന വിഷയത്തില്‍ ഫാ. അരുണ്‍ തൈപ്പറമ്പിലും പഠനരേഖകള്‍ അവതരിപ്പിക്കും. പാട്രിക് മൈക്കിള്‍ മോഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് 12ന് ഗ്രൂപ്പ് റിപ്പോര്‍ട്ട് അവതരണത്തില്‍ പി.ആര്‍. കുഞ്ഞച്ചന്‍ മോഡറേറ്ററായിരിക്കും.
ഉച്ചയ്ക്കു ശേഷം 2.30ന് സ്ത്രീകള്‍ – സഭയിലും സമൂഹത്തിലും എന്ന വിഷയത്തില്‍ സിസ്റ്റര്‍ നിരഞ്ജന സിഎസ്എസ്റ്റിയും നീതി -സമാധാനം – വികസനം എന്ന വിഷയത്തില്‍ ഡോ. ബിജു വിന്‍സെന്റും പഠനരേഖകള്‍ അവതരിപ്പിക്കും. പ്രബലദാസ്
മോഡറേറ്ററായിരിക്കും.
വൈകിട്ട് 6ന് ഗ്രൂപ്പ് റിപ്പോര്‍ട്ട് അവതരണം. ജോയ് റ്റി.എഫ് മോഡറേറ്ററായിരിക്കും. വൈകിട്ട് 6.30ന് കെആര്‍എല്‍സിബിസി കമ്മീഷനുകളുടെ വീഡിയോ റിപ്പോര്‍ട്ട് ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര അവതരിപ്പിക്കും.
രാത്രി 8.45ന് ഓപ്പണ്‍ഫോറത്തില്‍ സംഘടനാവിഷയങ്ങളും പൊതുപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
സമാപനദിനമായ ജൂലൈ 13ന് ഞായറാഴ്ച്ച രാവിലെ 9ന് ഗ്രൂപ്പ് റിപ്പോര്‍ട്ട് അവതരണത്തില്‍ ജെസി ജെയിംസ് മോഡറേറ്ററായിരിക്കും. 10ന് ജോസഫ് ജൂഡ്
സാമൂഹ്യ രാഷ്ട്രീയപ്രമേയം അവതരിപ്പിക്കും. 10.45ന് ബിസിനസ് സെഷന്‍. തുടര്‍ന്ന് 44-ാമത് ജനറല്‍ അസംബ്ലിയുടെ റിപ്പോര്‍ട്ട് പ്രബലദാസും കെആര്‍എല്‍സിസി പ്രവര്‍ത്തനറിപ്പോര്‍ട്ട് റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറയും അവതരിപ്പിക്കും. ബിജു ജോസി സാമ്പത്തിക റിപ്പോര്‍ട്ടും അഡ്വ. ഷെറി ജെ.തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ടും അവതരിപ്പിക്കും.
12ന് സമാപനസമ്മേളനത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് 2.30ന് വാര്‍ത്താസമ്മേളനം.