എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും സംയുക്തമായി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും സംയുക്തമായി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
കൊച്ചി : വരാപ്പുഴ അതിരൂപതയും, എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും സംയുക്തമായി തീരദേശമേഖലയില്‍ കടല്‍ക്ഷോഭം അനുഭവിക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പദ്ധതിയില്‍ വൈപ്പിന്‍ തീരദേശ മേഖലയായ മുരുക്കുംപാടം , പുതുവൈപ്പ്, സൗത്ത് പുതുവൈപ്പ്, വളപ്പ്, ഞാറക്കല്‍ ആറാട്ടുവഴി, നായരമ്പലം, പുത്തന്‍കടപ്പുറം എന്നീ പ്രദേശങ്ങളിലായി 1200 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം പുത്തന്‍ കടപ്പുറത്തു വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ ഡോ.ആന്റെണി വാലുങ്കല്‍ പിതാവ് 455 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു നിര്‍വഹിച്ചു. ഇ. എസ്. എസ്. എസ് ഡയറക്ടര്‍ ഫാ. ആന്റെണി സിജന്‍ മണുവേലിപറമ്പില്‍, ഫാ. റോഷന്‍ നെയ്‌ശ്ശേരി എന്നിവര്‍ പദ്ധതിയെ കുറിച്ച് വിശദികരിച്ചു. മുരിക്കുംപാടം ജപമാല രാജ്ഞി പള്ളി വികാരി ഫാ. ജോര്‍ജ്ജ് മംഗലത്ത്, നായരമ്പലം വാടേല്‍ സെന്റ്. ജോര്‍ജ്ജ് പള്ളി വികാരി ഫാ. മാത്യൂ ഡെന്നി പെരിങ്ങാട്ട്, സഹവികാരി ഫാ. ജിക്‌സണ്‍ ജോണി ചേരിയില്‍, , CTC സിസ്റ്റേഴ്‌സ്, ഇ . എസ്. എസ്. എസ് പ്രവര്‍ത്തകര്‍, കേന്ദ്ര കമ്മറ്റി അംഗങള്‍ എന്നിവര്‍ പരിപാടിക്ക്നേതൃത്വംനല്‍കി.